l o a d i n g

കായികം

യു.എഫ്.സി ഫുട്‌ബോള്‍ മേളക്ക് ഉജ്ജ്വല സമാപനം; ദല്ലാ എഫ് സിക്ക് കിരീടം

Thumbnail

ദമാം: അല്‍ കോബാര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബിന്റെ പതിനേഴാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഗാലപ്പ് യു എഫ് സി ഫുട്‌ബോള്‍ മേളക്ക് തുക്ബ ക്ലബ് സ്റ്റേഡിയത്തില്‍ ആവേശകരമായ സമാപനം. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ബദര്‍ എഫ് സിയെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് ദല്ലാ എഫ് സി ടീം തങ്ങളുടെ പ്രഥമ കിരീടം ചൂടിയത്.

ആദ്യ പകുതിയില്‍ നിയാസ് നേടിയ സൂപ്പര്‍ ഗോളില്‍ ബദര്‍ എഫ് സി മുന്നിട്ട് നിന്നെങ്കിലും പതിയ പതിയെ രണ്ടാം പകുതിയില്‍ തിരിച്ച് വരവ് നടത്തിയ ദല്ലാ എഫ് സി മികച്ച കളി പുറത്തെടുത്തു. ദല്ലാ എഫ് സിയുടെ മുന്നേറ്റ താരം ഫദ്ലിനെ ഫൗള്‍ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അജ്സല്‍ ഗോളാക്കി മാറ്റി ദല്ലാ എഫ് സിക്ക് സമനില നേടി. ശേഷം നടന്ന ടൈബ്രേക്കറില്‍ ആദ്യ രണ്ട് പെനാല്‍റ്റി കിക്കുകള്‍ വിഫലമായ ബദര്‍ എഫ് സിക്ക് ദല്ലാ എഫ് സിക്ക് മുമ്പില്‍ അടിയറവ് പറയേണ്ടി വന്നു. ദല്ലാ എഫ് സിക്ക് വേണ്ടി ആശിഖ് (റെയില്‍വേസ്), അമീന്‍ (ഫോര്‍സ കൊച്ചി), നവാസ് (ബാസ്‌കോ എഫ് സി) എന്നിവരും ബദര്‍ എഫ് സിക്ക് വേണ്ടി ആസിഫ് ബലോട്ടെലി (റോയല്‍ ട്രാവല്‍സ്), ഫസല്‍ പാച്ചു (സൂപ്പര്‍ ലീഗ് മലപ്പുറം), നൗഫല്‍ കാസര്‍ഗോഡ് (ഫോര്‍സ കൊച്ചി) എന്നിവരും കളത്തിലിറങ്ങി.ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകരാണ് കലാശപ്പോരാട്ടം കാണുവാന്‍ കുടുംബ സമ്മേതം സ്റ്റേഡിയത്തിലെത്തിയത്.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി അജ്സലിനെ (ദല്ല എഫ് സി) തിരഞ്ഞെടുത്തു. മറ്റു മികച്ച കളിക്കാരായി ദില്‍ഷാദ് (ടോപ് സ്‌കോറര്‍), അനസ് (ഡിഫന്റര്‍), ഷിബിലി (മിഡ് ഫീല്‍ഡ്), സുഹൈല്‍ (ഗോള്‍ കീപ്പര്‍), അബ്ദുല്‍ ഡാനിഷ് (യൂത്ത് ഐക്കണ്‍), ഇംതിയാസ് (ടീം മാനേജര്‍) തുടങ്ങിയവരെ തിരഞ്ഞടുത്തു. കോര്‍ണിഷ് സോക്കറിനാണ് ഫ്‌ളെയര്‍പ്ലെ ട്രോഫി. ഡിഫയുടെ താരമായി അജ്സലിനെ (ദല്ല എഫ് സി) തിരഞ്ഞെടുത്തു.

കിഴക്കന്‍ പ്രവിശ്യാ വിദ്യാഭ്യാസ സ്‌കൗട്ടിങ് ആക്റ്റിവിറ്റി വിഭാഗം മേധാവിയും ദഹ്‌റാന്‍ നൈബര്‍ഹുഡ് ക്ലബ്ബിന്റ ഡയറക്ടറുമായ ഫൈസല്‍ അബ്ദുള്ള അല്‍ ദോസരി മുഖ്യാതിഥിയായിരുന്നു. വിജയികളായ ദല്ലാ എഫ് സിക്ക് ഗാലപ്പ് സൗദി എം ഡി ഹകീം തെക്കില്‍ ട്രോഫിയും ഫൗരി മണി ട്രാന്‍സ്ഫര്‍ നല്‍കുന്ന കാശ് അവാര്‍ഡ് ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂരും സമ്മാനിച്ചു. റണ്ണേഴ്സ്സായ ബദര്‍ എഫ് സിക്ക് മുജീബ് ഈരാറ്റുപേട്ട കാലക്‌സ് ട്രോഫിയും കാക്കു സേഫ്റ്റി നല്‍കുന്ന പ്രൈസ് മണി ഫവാസ് കാലിക്കറ്റും സമ്മാനിച്ചു.

ടൂര്‍ണമെന്റിന് മെഡിക്കല്‍ സേവനം നല്‍കിയ ദമാം അല്‍ റയാന്‍ പോളിക്ലിനിക്കിന് വേദിയില്‍ വെച്ച് ഉപഹാരം സമ്മാനിച്ചു. മികച്ച വളന്റിയര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ഷമീര്‍ എടത്തനാട്ടുകര, ജാസിം വാണിയമ്പലം, മുഹമ്മദ് ഷിബിന്‍, ഷബീര്‍ ആക്കോട്, ഷംസീര്‍ കിഴക്കത്ത്, ഫൈസല്‍ കാളികാവ്, സുഹൈല്‍ കട്ടുപ്പാറ, ജംഷീര്‍ കാര്‍ത്തിക എന്നിവര്‍ക്ക് മെമെന്റോയും ഉപഹാരങ്ങളും സമ്മാനിച്ചു. ഗാലപ്പ് സൗദി സി എഫ് ഒ മൊയ്തീന്‍ കുഞ്ഞ് സൊങ്കല്‍, സൈനുദ്ദിന്‍ മൂര്‍ക്കനാട്, ഷമീര്‍ നാദാപുരം, ലിയാക്കത്ത് കരങ്ങാടന്‍, സാബു മേലതില്‍, അബ്ദുല്‍ ഖാദര്‍ പൊന്മള, ഷിബു നവാസ്, ഹുസൈന്‍ നിലമ്പൂര്‍, അമീന്‍ അബീഫ്കോ , ഷറഫുദ്ദീന്‍, സകീര്‍ വള്ളക്കടവ്, റഷീദ് ചേന്ദമംഗല്ലൂര്‍, റാസിക് വള്ളിക്കുന്ന് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

സ്വദേശി റഫറിമാരായ ഫൈസല്‍ അല്‍ ഖാലിദി, മുഹമ്മദ് താബിത്, ഹമദ് അല്‍ ഈസ, ഖാലിദ് അല്‍ ഖാലിദി തുടങ്ങിയവര്‍ കളി നിയന്ത്രിച്ചു. യു.എഫ്.സി ഭാരവാഹികളായ ഇഖ്ബാല്‍ ആനമങ്ങാട്, രാജു കെ.ലൂക്കാസ്, അസ്ലം കണ്ണൂര്‍, ആശി നെല്ലിക്കുന്ന്, ഫൈസല്‍ എടത്തനാട്ടുകര, ശരീഫ് മാണൂര്‍, മുഹമ്മദ് നിഷാദ്, ഫൈസല്‍ വട്ടാര, ലെഷിന്‍ മണ്ണാര്‍ക്കാട്, ഷൈജല്‍ വാണിയമ്പലം, ഫസല്‍ കാളികാവ്, റഷീദ് മാനമാറി എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്‍കി.

പടം: ഗാലപ്പ് യു എഫ് സി ഫുട്‌ബോള്‍ മേളയില്‍ വിജയികളായ ദല്ലാ എഫ് സി ടീമിന് ഹകീം തെക്കില്‍ ട്രോഫി സമ്മാനിക്കുന്നു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025