കവിയും കഥാകാരിയുമായ ബൃന്ദയുടെ വ്യത്യസ്തമായ 36 പുസ്തകങ്ങളുടെ പ്രകാശനം ഗോവ രാജ്ഭവനില്‍ നടന്നു. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള പുസ്തകം പ്രകാശനം നിര്‍വഹിച്ചു. ചലച്ചിത്ര നിര്‍മ്മാതാവ് കണ്ണന്‍ പെരുമുടിയൂര്‍ പുസ്തകം ഏറ്റുവാങ്ങി. ഗൗതം കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
കഥ, കവിത, നോവല്‍, ബാലസാഹിത്യം, മിനിക്കഥ, ജീവചരിത്രം, പുരാണം, ലേഖനം, ദീര്‍ഘ കവിതകള്‍, പുനരാഖ്യാനങ്ങള്‍, ആത്മവിവരണങ്ങള്‍, പ്രണയ പുസ്തകങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പുസ്തകങ്ങളാണുള്ളത്. തന്റെ ജന്മനാടായ പുനലൂരിനെക്കുറിച്ചെഴുതിയ പുസ്തകവും പിതാവിനെക്കുറിച്ചുള്ള ഓര്‍മ പുസ്തകവും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു.
കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് വ്യത്യസ്തങ്ങളായ 17 പുസ്തകങ്ങള്‍ ബൃന്ദ പ്രകാശനം ചെയ്തിട്ടുണ്ട്. ലോകം അടച്ചിടപ്പെട്ട കാലത്ത് ഒരു വനിത അക്ഷരങ്ങളിലൂടെ നടത്തിയ പ്രതിരോധവും പ്രത്യാശയും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അടക്കം നിരവധി റെക്കോര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഇപ്പോള്‍ 36 പുസ്തങ്ങള്‍ ഒരുമിച്ച് പ്രകാശനം ചെയ്തതിലൂടെ തന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുകയാണ് ബൃന്ദ. പുനലൂര്‍ സ്വദേശിയായ ബൃന്ദ ഇതുവരെ 70 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഫോട്ടോ: ബൃന്ദയുടെ 36 പുസ്തകങ്ങളുടെ പ്രകാശനം ഗോവ രാജ്ഭവനില്‍ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള കണ്ണന്‍ പെരുമുടിയൂരിന് നല്‍കി നിര്‍വ്വഹിക്കുന്നു. ഗൗതം കൃഷ്ണ സമീപം.
Related News