യാമ്പു: റദ്‌വ ഗള്‍ഫ് യുനീക് എഫ്.സിയുടെ ആഭിമുഖ്യത്തില്‍ 'റദ്‌വ ഗള്‍ഫ് യുനീക് അറബ് കപ്പ് 2024' സീസണ്‍ രണ്ട് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എച്ച്.എം.ആര്‍ എവര്‍ഗ്രീന്‍ എഫ്.സി യാമ്പു ജേതാക്കളായി. യാമ്പുു റദ്‌വ ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ റീം അല്‍ ഔല ട്രേഡിങ് എഫ്.സി ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എച്ച്.എം.ആര്‍ എവര്‍ഗ്രീന്‍ എഫ്.സി വിജയികളായത്.
രണ്ടു ദിവസങ്ങളിലായി നടന്ന ആവേശകരമായ ടൂര്‍ണമെന്റില്‍ യാമ്പുവിലെ പ്രമുഖരായ പത്തു ടീമുകളാണ് മാറ്റുരച്ചത്. വെറ്ററന്‍സ് വിഭാഗത്തില്‍ അറാട്‌കോ എഫ്.സിയും അണ്ടര്‍-14 വിഭാഗത്തില്‍ എച്ച് എം.ആര്‍ എവര്‍ഗ്രീന്‍ ഫുട്ബാള്‍ അക്കാദമിയിലെ 'നൈറ്റ്സ്' ടീമും ജേതാക്കളായി. ഫൈനല്‍ മത്സരത്തിലെ മികച്ച കളിക്കാരനായി എച്ച്.എം.ആര്‍ എവര്‍ഗ്രീന്‍ എഫ്.സിയുടെ അന്‍സിലിനെയും ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും ടോപ് സ്‌കോററായും എച്ച്. എം.ആര്‍ എഫ്‌സിയുടെ ജവാസും അര്‍ഹനായി. റീം അല്‍ ഔല ട്രേഡിങ് എഫ്.സി ടീമിലെ ഷനൂദിനെ മികച്ച ഗോള്‍ കീപ്പറായും സഹലിനെ ബെസ്റ്റ് ഡിഫന്‍ഡറായും പ്രഖ്യാപിച്ചു.
വെറ്ററന്‍സ് വിഭാഗത്തില്‍ ഷാഫി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും ശാഹുല്‍ മികച്ച ഗോള്‍ കീപ്പറായും മന്‍സൂര്‍, ജംഷി എന്നിവരെ ടോപ് സ്‌കോറര്‍മാരായും തെരഞ്ഞെടുത്തു. അണ്ടര്‍-14 വിഭാഗത്തില്‍ സാദ് മികച്ച കളിക്കാരനായും സഹീം ടോപ് സ്‌കോറര്‍ ആയും നഖാഷ് മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു. ഫൈനല്‍ ജേതാക്കള്‍ക്കുള്ള ട്രോഫി ഇമാദ് മുഹന്ന അല്‍ അഹമ്മദി ജേതാക്കള്‍ക്ക് കൈമാറി. മറ്റു വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും റദ്‌വ ഗള്‍ഫ് അറേബ്യ എം.ഡി ബാബുക്കുട്ടന്‍ പിള്ള, അറാട്‌കോ എം.ഡി അബ്ദുല്‍ ഹമീദ് എന്നിവരും സാംസ്‌കാരിക സംഘടനാ നേതാക്കളും കമ്മിറ്റി ഭാരവാഹികളും വിതരണം ചെയ്തു.
ഫൈനല്‍ മത്സരത്തിനു മുന്നോടിയായി നടന്ന വര്‍ണാഭമായ ട്രോഫി പ്രകാശനചടങ്ങ് ബാബുക്കുട്ടന്‍ പിള്ളയും അബ്ദുല്‍ ഹമീദും ചേര്‍ന്ന് നിര്‍വഹിച്ചു. യാമ്പു ഫുട്ബാള്‍ അസോസിയേഷന്‍ പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളായ അബ്ദുല്‍ ഹമീദ്, ഷബീര്‍ ഹസ്സന്‍, ഇബ്രാഹീം കുട്ടി പുലത്ത്, യാസിര്‍ കൊന്നോല എന്നിവരെയും വിവിധ മേഖലകളില്‍ കഴിവ് തെളിച്ച സിറാജ് മുസ്ലിയാരകത്ത്, മുഹമ്മദ് ഷിജാസ്, മുഹമ്മദ് ഇംത്തിയാഫ് എന്നിവരെയും ചടങ്ങില്‍ മെമന്റോ നല്‍കി ആദരിച്ചു. യാമ്പുവിലെ വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനാ നേതാക്കളായ നാസര്‍ നടുവില്‍, സിദ്ദീഖുല്‍ അക്ബര്‍, അജോ ജോര്‍ജ്, അബ്ദുല്‍ കരീം പുഴക്കാട്ടിരി, അനീസുദ്ദീന്‍ ചെറുകുളമ്പ്, നിയാസ് യൂസുഫ്, സുനീര്‍ ഖാന്‍ തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.
ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്റഹീം കുട്ടി പുലത്ത്, ജനറല്‍ കണ്‍വീനര്‍ സൈനുല്‍ ആബിദ് മഞ്ചേരി, ക്ലബ്ബ് രക്ഷാധികാരികളായ അലിയാര്‍ ചെറുകാട്, അഷ്‌ക്കര്‍ വണ്ടൂര്‍, ക്ലബ് അംഗങ്ങളായ ഷൈജല്‍ വണ്ടൂര്‍, ഫസല്‍ മമ്പാട്, മുഹമ്മദ് ഇക്ബാല്‍, ഷൗക്കത്തലി മണ്ണാര്‍ക്കാട്, ഷാജഹാന്‍, അനീസ്, സുഹൈല്‍, ഷിജാസ്, ഇംത്തിയാഫ്, ടിന്റോ, അലി,റഹ്‌മാന്‍, ഫാറൂഖ്, ശിഹാബ് മാട്ടക്കുളം,ആദര്‍ശ്, മുത്തലിബ്, സുധീഷ്, റിന്‍ഷാദ്, സനീന്‍, ജസീല്‍, ഫിറോസ്, സുധീഷ് അഫ്‌സല്‍, ഷുഹൈബ്, സഫീല്‍, മുനീര്‍, സുഭാഷ്, സബീര്‍ അലി തുടങ്ങിയവരും മെഡിക്കല്‍ വിഭാഗം നവാസ്, സബീര്‍ എന്നിവരും ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.
1. യാമ്പു റദ് വ ഗള്‍ഫ് യുനീക് അറബ് കപ് 2024 സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ എച്ച്.എം.ആര്‍ എവര്‍ഗ്രീന്‍ എഫ്.സിയും അണ്ടര്‍ 14 വിഭാഗത്തില്‍ വിജയിച്ച എച്ച് എം.ആര്‍ എവര്‍ഗ്രീന്‍ ഫുട്ബാള്‍ അക്കാദമി ടീമും.
Related News