l o a d i n g

സർഗ്ഗവീഥി

'മറ്റുള്ളവരെ കേള്‍ക്കല്‍' അതിന്റെ മൂല്യ വിലയേറെ

മുഹമ്മദ്ഫാറൂഖ് ഫൈസി മണ്ണാര്‍ക്കാട്

Thumbnail

സംസാരത്തിനിടയിൽ സാധാരണ നാം കേൾക്കുന്ന ഒരു വാക്കാണ് 'ഞാൻ പറയുന്നതൊന്ന് കേൾക്ക്', പ്രതിസ്ഥാനത്ത് നിൽകേണ്ടി വന്നവർ പലപ്പോഴും ഇങ്ങനെ പറയാറുണ്ട് ' എനിക്ക് പറയാനുള്ളതൊക്കെ അവർ കേട്ടില്ല', നമുക്ക് പറയാൻ ഒരു നാക്കും കേൾക്കാൻ രണ്ട് കാതുകളുമുണ്ടായതിലെ കാര്യം ഗൗരവമായി തന്നെ ചിന്തക്കണം. രണ്ട് കാത് കൊണ്ടും നന്നായി കേട്ടാൽ മാത്രമെ നാക്കിൽ നീതിയുള്ളത് വരൂ. അല്ലെങ്കിൽ ഏകപക്ഷീയമെന്നോ പക്ഷവാദമൊന്നേ ആരോപിച്ച് നമ്മുടെ വാക്ക് വിലകൽപ്പിക്കപ്പെടാതെ പോകും. ഇത്തരം സംഭവക്കൾക്ക് എത്രയോ തവണ നമ്മൾ സാക്ഷിയായിട്ടുണ്ടാകും. നമ്മിൽ നിന്ന് ഒരിക്കലും ഈ ദുരിതം ആരും അനുഭക്കരുതേ എന്ന് തീരുമാനിക്കുക.

നമ്മുടെ ഭാര്യ, മക്കൾ, സുഹൃത്തുക്കൾ, അനുയായികൾ തുടങ്ങിയവരെല്ലാം നമ്മെ സശ്രദ്ധം കേൾക്കണമെന്ന് നാം അതിയായി ആഗ്രഹിക്കുന്നു, എങ്കിലെ ലക്ഷ്യത്തിലെത്തൂ. മാനേജ്‌മെന്റ് വിദഗ്ധർ ഇതിനൊരു പരഹിരാമായി പറയുന്നത് നോക്കൂ. ' നിങ്ങൾ ഒരു നല്ല സംവാദകനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രദ്ധാലുവായ ശ്രോദ്ധാവാകുക' [How to Win Friends & Influence People ].

നമ്മുടെ ലീഡർഷിപ്പ് അംഗീകരിക്കപ്പെടണമെങ്കിൽ. മറ്റുള്ളവരെ കേൾക്കാനുള്ള സന്നദ്ധത എന്ന ക്വാളിറ്റി നാം കാത്ത് സൂക്ഷിച്ചേ മതിയാകൂ.
കേൾക്കുക എന്നത് കൂട്ട് കെട്ട് ഭദ്രമാക്കുന്ന പ്രധാന കണ്ണിയാണ്. ഈ മൂല്യത്തിൽ വീഴ്ച വരുത്തിയാൽ 'അവനോട് പറയാൻ പോയിട്ട് യാതൊരു കാര്യവുമില്ല ' എന്ന ചിന്ത അണികളിൽ നിരാശ പടർത്തും. ലീഡറുടെ ചുമതല അണികളെ ആഹ്ലാദത്തിലും ആവേശത്തിലും മുന്നോട്ട് നയിക്കലാണ്. ലീഡറുടെ സാനിധ്യം തന്നെ അണികളിൽ ഊർജ്ജം പ്രസരിക്കുന്നതാകണം. എന്ത് പറഞ്ഞാലും കേൾക്കാൻ മനസ്സുള്ളവരോടാണല്ലോ നമുക്കിഷ്ടം. പറയുന്നതൊക്കെ കേൾക്കാൻ ഒരാളുണ്ടാവുക എന്നത് ഏവരുടേയും ആഗ്രഹമാണ് അതൊരു ആഹ്ലാദവും കൂടിയാണ് അവരോടാണ് സ്‌നേഹവും.

'നിങ്ങളോട് സംവദിക്കുന്ന വ്യക്തിയോടുള്ള പ്രത്യേക ശ്രദ്ധ ഏറെ പ്രധാനമാണ്, മറ്റൊന്നും അത്ര ആഹ്ലാദകരമല്ല താനും ' [Charles W. Eliot]. ആരോട് പറയാൻ എന്നൊരാൾക്ക് തോന്നുന്നത് ഏറെ നിരാശയും ദു:ഖവുമാണ്. അതില്ലാതാക്കാൻ നമുക്ക് കഴിയുക എന്നത് പുണ്യമല്ലാതെ മറ്റെന്ത്.....?

നമുക്കെല്ലാവർക്കും അധ്വാനമില്ലാതെ മറ്റൊരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സഹായമാണ് അയാൾക്ക് പറയാനുള്ളത് കേൾക്കുക എന്നത്. ആരോടെങ്കിലും ഇതൊക്കെയൊന്ന് പറഞ്ഞാൽ ആശ്വാസം കിട്ടിയിരുന്നു എന്ന് തോന്നുന്ന നിമിഷങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടാകാറില്ലേ......?
'ശ്രവണം ആർക്കും നൽകാവുന്ന ഏറ്റവും ഉയർന്ന അഭിനന്ദനങ്ങളിൽ ഒന്നാണ് ' [Dale Carnegie].

മറ്റുള്ളവരെ കേൾക്കാൻ സന്മനസ്സ് കാണിച്ചാൽ അവരുടെ മനസ്സിൽ നമുക്കൊരുസ്ഥാനവും കിട്ടും. മനസ്സിൽ നമുക്ക് സ്ഥാനം നൽകുന്നവർ നമ്മോടൊപ്പമുണ്ടായാൽ അതിനേക്കാൾ ശക്തിയും ധൈര്യവും മറ്റെന്ത്? 'സ്‌നേഹം നിറഞ്ഞ ഒരു ഹൃദയവും മറ്റുള്ളവരെ കേൾക്കാൻ തയ്യാറുള്ള ഒരു ചെവിയും മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു കയ്യുമാണ് ഒരു വ്യക്തിയുടെ ഏറ്റവും ആസ്തികൾ, അല്ലാതെ അറിവ് നിറഞ്ഞ ഒരു ശിരസ്സല്ല ' [APJ അബ്ദുൽ കലാം ].

ഏത് ബിരുദധാരിക്കും സോഫ്റ്റ് സ്‌കിൽ അടിസ്ഥാന യോഗ്യത പോലെ പരിഗണിക്കുന്ന ആധുനിക കാലത്ത് മറ്റൊരാളെ കേൾക്കാൻ സന്നദ്ധതയുണ്ടാവുക എന്ന മൂല്യത്തിന് വില ഏറെയാണ്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഫ്യൂച്ചർ ഓഫ് ജോബ്‌സ് പറയുന്ന പത്ത് പ്രധാന സ്‌കില്ലുകളിലൊന്ന് ഇതാണ് 'മറ്റുള്ളവരെ കേൾക്കൽ'

-മുഹമ്മദ്ഫാറൂഖ് ഫൈസി മണ്ണാർക്കാട്

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025