l o a d i n g

സാംസ്കാരികം

കടുവാക്കുന്നേല്‍ കുറുവച്ചനാകാന്‍ സുരേഷ് ഗോപി എത്തി

Thumbnail

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവച്ചനെ അവതരിപ്പിക്കുവാന്‍ സുരേഷ് ഗോപി എത്തിച്ചേര്‍ന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിഏഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും മുപ്പത് തിങ്കളാഴ്ച്ചയാണ് സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങിയത്. സെന്‍ട്രല്‍ ജയിലിലെ രംഗങ്ങളിലാണ് സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങിയത്.

തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ജനുവരി മധ്യം വരെ നീണ്ടുനില്‍ക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളെന്ന് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. കേന്ദ്ര മന്തി ആയതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധയാകര്‍ഷിക്ക
പ്പെടുന്നു. വലിയ പ്രോട്ടോക്കാള്‍ പാലിച്ചാണ് ചിത്രീകരണത്തില്‍ സുരേഷ് ഗോപി പങ്കെടുക്കുന്നത്.

വലിയ മുതല്‍മുടക്കില്‍ ബഹുഭാഷാ താരങ്ങള്‍ ഉള്‍പ്പടെ വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രത്തിന്റെ അവതരണം. ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റെണി, ബിജു പപ്പന്‍, മാര്‍ട്ടിന്‍ മുരുകന്‍, ജിബിന്‍ ഗോപി, മേലനാ രാജ് എന്നിവര്‍ പ്രധാന താരങ്ങളാണ്. ഇവര്‍ക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

രചന - ഷിബിന്‍ ഫ്രാന്‍സിസ്. ഗാനങ്ങള്‍- വിനായക് ശശികുമാര്‍. സംഗീതം - ഹര്‍ഷവര്‍ദ്ധന്‍രാമേശ്വര്‍. ഛായാഗ്രഹണം - ഷാജികുമാര്‍. എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍. കലാസംവിധാനം - ഗോകുല്‍ ദാസ്. മേക്കപ്പ് - റോണക്‌സ് സേവ്യര്‍. കോസ്റ്റ്യും - ഡിസൈന്‍- അനീഷ് തൊടുപുഴ. ക്രിയേറ്റീവ് ഡയറക്ടര്‍ - സുധീര്‍ മാഡിസണ്‍. കാസ്റ്റിംഗ് ഡയറക്ടര്‍ - ബിനോയ് നമ്പാല. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -കെ.ജെ. വിനയന്‍. ദീപക് നാരായണ്‍. കോ-പ്രൊഡ്യൂസേഴ്‌സ് - വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍. എക്‌സിക്കുട്ടീവ് - പ്രൊഡ്യൂസര്‍ - കൃഷ്ണമൂര്‍ത്തി. പ്രൊഡക്ഷന്‍ മാനേജര്‍ - പ്രഭാകരന്‍ കാസര്‍കോഡ്. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - നന്ദു പൊതുവാള്‍ ബാബു രാജ്മനിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ദു പനക്കല്‍.

തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട ഹോങ്കോംങ്ങ്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.

Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025