മലപ്പുറം: ഷിയാസ് മെമ്മോറിയല്‍ രണ്ടാമത് ആള്‍ ഇന്ത്യ ഫൈവ്‌സ് ടൂര്‍ണമെന്റില്‍ ചേതി ടസ്‌കേഴ്‌സ് ബാംഗ്‌ളൂര്‍ ചാമ്പ്യന്‍മാരായി. ആസ്റ്റണ്‍ പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. രണ്ട് ദിവസം നീണ്ടുനിന്ന ടൂര്‍ണമെന്റില്‍ പതിനാറ് ടീമുകള്‍ പങ്കെടുത്തു.
സമാപന ചടങ്ങില്‍ 2009-11 ഐ കെ ടി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മലപ്പുറം പാലിയേറ്റിവ് കെയറിന് ഉപകരണങ്ങള്‍ കൈമാറി. സമാപന ചടങ്ങില്‍ കേരള മാസ്റ്റേഴ്‌സ് ഹോക്കി ചെയര്‍മാന്‍ പാലോളി അബ്ദു റഹിമാന്‍, കേരള ഹോക്കി ടെക്നികല്‍ കമ്മിറ്റി ചെയര്‍മാന്‍ ബിമല്‍ജിത് കുമാര്‍, കേരള ടീം കോച്ചുമാരായ ജയകുമാര്‍ ശറഫുദ്ധീന്‍ റസ്വി മലപ്പുറം ഹോക്കി വൈസ് പ്രസിഡന്റ് നൗഷാദ് മാമ്പ്രാ ഹോപ്‌സ് ഭാരവാഹികളായ സിനാന്‍ റാഷിദ് വില്ലന്‍ എന്നിവര്‍ സംസാരിച്ചു.
Related News