സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്റിങ്ങിനിടെ വിമാനം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 179 ആയി ഉയര്‍ന്നു. രണ്ടുപേരെ അതീവ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി. ആരു ജീവനക്കാരടക്കം 181 പേരുമായി തായ്‌ലന്‍ഡില്‍നിന്ന് മടങ്ങിയ ജെജു എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-8 എഎസ് വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുവാന്‍ വിമാനത്താവളത്തില്‍ തകര്‍ന്നു വീണത്.
വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയക്കാരാണ്. തായ്‌ലന്റുകാരായ രണ്ടു യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. പ്രാദേശിക സമയം രാവിലെ 9.7 മണിയ്ക്കായിരുന്നു അപകടം. തകര്‍ന്ന വിമാനം അഗ്‌നിക്കിരയാവുകയായിരുന്നു. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് മടങ്ങിയ വിമാനം മുവാന്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഹൈഡ്രോളിക് ഗീയര്‍ തകരാറിലായതിനെ തുടര്‍ന്ന് ബെല്ലി ലാന്‍ഡിങ് ആണ് വിമാനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയിലൂടെയും തുടര്‍ന്ന് മണ്ണിലൂടെയും നിരങ്ങിനീങ്ങുന്നതിന്റെയും വലിയ കോണ്‍ക്രീറ്റ് മതിലില്‍ ഇടിച്ചു തകരുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സൗത്ത് വെസ്റ്റ് സിയോളില്‍ നിന്ന് 288 കിലോമീറ്റര്‍ അകലെ മുവാന്‍ കൗണ്ടിയിലാണ് മുവാന്‍ രാജ്യാന്തര വിമാനത്താവളം.
Related News