ന്യൂയോര്‍ക്ക്: ലോക ചെസ് രംഗത്ത് ഈ വര്‍ഷം ഇന്ത്യയുടേതാണെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ താരം കൊനേരു ഹംപിക്ക് വീണ്ടും ലോക റാപ്പിഡ് ചെസ് കിരീടം. ഫൈനലില്‍ ഇന്തോനേഷ്യന്‍ താരം ഐറിന്‍ സുക്കന്ദറിനെ തോല്‍പ്പിച്ചാണ് മുപ്പത്തേഴുകാരിയായ കൊനേരു ഹംപി രണ്ടാം തവണയും ലോക റാപ്പിഡ് ചെസ് കിരീടം കരസ്ഥമാക്കിയത്്.
പുരുഷ വിഭാഗത്തില്‍ റഷ്യയുടെ പതിനെട്ടുക്കാരന്‍ വൊലോദര്‍ മുര്‍സിനാണ് ജേതാവ്. 17ാം വയസ്സില്‍ കിരീടം ചൂടിയ ഉസ്‌ബെക്കിസ്ഥാന്‍ താരം നോദിര്‍ബെക് അബ്ദുസത്തോറോവിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമാണ് മുര്‍സിന്‍.
കൊനേരു ഹംപി ഇതിനു മുന്‍പ് 2019ല്‍ ജോര്‍ജിയയില്‍ നടന്ന ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പിലാണ് കിരീടം ചൂടിയത്. ചൈനയുടെ ജൂ വെന്‍ജൂനിനു ശേഷം ഒന്നിലധികം തവണ ലോക റാപ്പിഡ് ചെസ് കിരീടം നേടുന്ന ആദ്യ താരമാണ് കൊനേരു ഹംപി. ചെസില്‍ ഇന്ത്യക്ക് ഈ വര്‍ഷത്തെ രണ്ടാം ലോക കിരീടമാണ്. ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ദൊമ്മരാജു ഗുകേഷ് കിരീടം ചൂടിയിരുന്നു. ഈ നേട്ടത്തിന്റെ സന്തോഷം ഇരട്ടിയാക്കിയാണ് ലോക റാപ്പിഡ് ചെസ് കിരീടം കൊനേരു ഹംപിയിലൂടെ ഇന്ത്യയിലേക്ക് എത്തുന്നത്.
Related News