സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്റിങ്ങിനിടെ വിമാനം തകര്‍ന്നു വീണ് 47 യാത്രക്കാര്‍ മരിച്ചു. നിരവധിപേര്‍ക്ക് അതീവ ഗുരുതര പരിക്കേറ്റു. 181 യാത്രക്കാരുമായി തായ്ലന്‍ഡില്‍നിന്ന് മടങ്ങിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുവാന്‍ വിമാനത്താവളത്തില്‍ തകര്‍ന്നത്. ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
പ്രാദേശിക സമയം രാവിലെ 9 മണിയ്ക്കായിരുന്നു അപകടം. തകര്‍ന്ന വിമാനം അഗ്നിക്കിരയാവുകയായിരുന്നു. തീ അണച്ചതായി അഗ്‌നിശമനസേനാ അധികൃതര്‍ അറിയിച്ചു. പക്ഷിയിടിച്ചാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം.
Related News