l o a d i n g

സാംസ്കാരികം

എം.ടി ക്ക് പ്രവാസലോകത്തിന്റെ ഹൃദയാഞ്ജലി: അനുസ്മരണ സംഗമമൊരുക്കി സൗദി മലയാളി സമാജം

Thumbnail

ദമാം: മലയാള സാഹിത്യലോകത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച എം ടി എന്ന ഇതിഹാസ സാഹിത്യകാരന്റെ വേര്‍പാടില്‍ സൗദി മലയാളി സമാജം ദമാം ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. കിഴക്കന്‍ പ്രവിശ്യയുടെ സാമൂഹിക, സാഹിത്യ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത അനുസ്മരണ യോഗത്തില്‍ സൗദി മലയാളി സമാജം ദേശീയാധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ അനുസ്മരണപ്രഭാഷണം നടത്തി. ഡോ. സിന്ധു ബിനുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷനീബ് അബൂബക്കര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വായനാലോകത്തിന്, ഇന്നലെയും ഇന്നും നാളെയും നിലനില്‍ക്കുന്ന അമൂല്ല്യനിധികള്‍ സമ്മാനിച്ചാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതെന്ന് യോഗം അനുസ്മരിച്ചു.

മലയാള ചലച്ചിത്രലോകത്തിനും അവിസ്മരണീയമായ ഒട്ടനേകം ചിത്രങ്ങള്‍ സമ്മാനിച്ച അതുല്യപ്രതിഭയുടെ വിവിധ രചനകളെയും, അനിതര സാധാരണമായ അദ്ദേഹത്തിന്റെ എഴുത്തു ശൈലിയെയും കാഴ്ചപ്പാടുകളിലെ വ്യത്യസ്തതകള്‍ കൊണ്ട് ചരിത്രമായി മാറിയ അതുല്യ കൃതികളെക്കുറിച്ചുമെല്ലാം യോഗത്തില്‍ പങ്കെടുത്തവര്‍ എടുത്തു പറഞ്ഞു. നക്ഷത്ര സമാനമായ വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച, മാധുര്യമൂറുന്ന ഭാഷയില്‍ തലമുറകളെ മലയാളത്തോട് ചേര്‍ത്ത് വെച്ച എം ടിയുടെ വിയോഗം മലയാളസാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് അനുസ്മരിച്ച യോഗം അദ്ദേഹത്തിന്റെ വേര്‍പാടില്‍ പ്രവാസലോകത്തിന്റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

കെ.എം. ബഷീര്‍ (തനിമ), ആലിക്കുട്ടി ഒളവട്ടൂര്‍ (കെഎംസിസി), ബിജു കല്ലുമല (ഒഐസിസി), രഞ്ജിത്ത് വടകര (നവോദയ), ഫൗസിയ അനീസ് (പ്രവാസി സാംസ്‌കാരിക വേദി ), മഞ്ജുഷ ലജിത്ത്, ഷമീര്‍ പത്തനാപുര , ഹമീദ് കാണിച്ചാട്ടില്‍, മാത്തുകുട്ടി പള്ളിപ്പാട്, മോഹന്‍ വസുധ എന്നിവര്‍ എം ടിയെ അനുസ്മരിച്ചു സംസാരിച്ചു. റഊഫ് ചാവക്കാട് സ്വാഗതവും അസ്ഹര്‍ നന്ദിയും പറഞ്ഞു. നജ്മുസ്സമാന്‍, ബൈജു രാജ്, ഷാജു അഞ്ചേരി, ബൈജു കുട്ടനാട്, ബിനു പുരുഷോത്തമന്‍, ഹുസൈന്‍ ചമ്പോലില്‍, ബിനു കുഞ്ഞ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025