ജിദ്ദ: മലയാളത്തിന്റെ മഹിമ ദേശാന്തരങ്ങളിലേക്ക് വ്യാപിപ്പിച്ച ഈ നൂറ്റാണ്ടിന്റെ എഴുത്തുകാരനാണ് എം. ടി വാസുദേവന്‍ നായര്‍ എന്ന് സമീക്ഷ സാഹിത്യ വേദിയുടെ അനുസ്മരണ യോഗത്തിലെ പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. ഭാഷയെ പൊന്നും പൂവും പോലെ ഉപയോഗിച്ച എം. ടി യെ പോലുള്ള പ്രതിഭകള്‍ ഈ നൂറ്റാണ്ടിന്റെ പുണ്യമാണെന്നും സമീക്ഷ അഭിപ്രായപ്പെട്ടു.
നവോദയ ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ ഹംസ മദാരി അധ്യക്ഷത വഹിച്ചു. റഫീഖ് പത്തനാപുരം അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷിബു തിരുവനന്തപുരം, മുസാഫിര്‍, ഹംസ മദാരി, റഫീഖ് പത്തനാപുരം, നൂറുന്നീസ ബാവ, റജിയ വീരാന്‍, അനുപമ, സലീന മുസാഫിര്‍, ഷാജു അത്താണിക്കല്‍, അഡ്വ. ഷംസു, അബ്ദുല്ല മുക്കണ്ണി, സൈഫുദ്ദീന്‍ വണ്ടൂര്‍, വീരാന്‍ കുട്ടി, ഷറഫു കാളികാവ്, ബാബു വേങ്ങൂര്‍, ലാലു വേങ്ങൂര്‍, സലാം മമ്പാട്, ഗഫൂര്‍ മമ്പുറം, സുഗതന്‍ കിനാശ്ശേരി, അമീന്‍ വേങ്ങൂര്‍, താജുദീന്‍ പോന്ന്യകുര്‍ശി, അഫ്‌സല്‍ പാണക്കാട്, അദ്നാന്‍, പി. സി. അയൂബ്, ഫുലയില്‍, ബിജുരാജ് രാമന്തളി എന്നിവര്‍ സംസാരിച്ചു. അദ്‌നു നന്ദി പറഞ്ഞു.
Related News