l o a d i n g

സാംസ്കാരികം

എം ടി: മലയാളത്തിന് പൊന്നാനി സമ്മാനിച്ച മുത്ത്

വിമൂകയായ് നിളയുടെ പുളിനങ്ങള്‍ പൊന്നാനിയിലുള്ള അച്ഛന് മറ്റൊരു പരിസരത്തെ അമ്മയില്‍ മരുമക്കത്തായ സമ്പ്രദായത്തില്‍ പിറക്കുകയും അവിടെ നിന്ന് പ്രാഥമിക വിദ്യ നേടുകയും ചെയ്ത എം ടി യെ കുറിച്ചുള്ള പൊന്നാനിക്കാരന്റെ കുറിപ്പ്...അക്ബര്‍ പൊന്നാനി

Thumbnail

പൊന്നാനിയിലെത്തിച്ചേര്‍ന്ന ശേഷം മഹാസാഗരത്തിന്റെ ഭാഗമായിത്തീരുന്നു എന്നതാണ് നിളയുടെ ചരിതമെങ്കില്‍ പൊന്നാനിയില്‍ നിന്നുത്ഭവിച്ച് മലയാളത്തെ മഹനീയമാക്കുന്നതില്‍ പങ്കാളിയായി എന്നതാണ് നിളയുടെ എഴുത്തുകാരന്റെ ചരിത്രം. നിളയില്‍ മുക്കിയെടുത്തതാണ് എം ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായരുടെ തൂലിക.

കഥകള്‍, തിരക്കഥകള്‍, നോവലുകള്‍ തുടങ്ങിയവ രചിച്ചും സിനിമകള്‍ ചെയ്തും അനശ്വര കഥാപാത്രങ്ങളെ അക്ഷരങ്ങളിലും അഭ്രപാളികളിലും സൃഷ്ടിച്ചും, മുഖ്യപത്രാധിപരായും അധ്യാപകനായും സാമൂഹ്യ ഗുണകാംക്ഷിയായും വിലസിയും , വീരപ്രസുവായ പൊന്നാനി പ്രദേശത്തിന്റെ അഭിമാന പുത്രന്‍ എം ടിയ്ക്ക് തുല്യന്‍ എം ടി മാത്രം.

പൊന്നാനിയുടെ പ്രിയ പുത്രനാണ് എം.ടി. വാസുദേവന്‍ നായര്‍. ജനനം ഇന്നും പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ പെടുന്ന കൂടല്ലൂരില്‍. അവിടുത്തുകാരി അമ്മാളുവമ്മ മാതാവ്. പിതാവ് പൊന്നാനിയുടെ തെക്ക് പടിഞ്ഞാറന്‍ പരിസരമായ പുന്നയൂര്‍ക്കുളം സ്വദേശി ടി നാരായണന്‍ നായര്‍. പ്രാഥമിക വിദ്യാഭ്യാസം പൊന്നാനിയുടെ കിഴക്കന്‍ പരിസരമായ കുമാരനല്ലൂരില്‍. എല്ലാം ഇപ്പോഴത്തെയും മുമ്പത്തേയും പൊന്നാനി താലൂക്ക്.

അതേ, പൊന്നാനിയുടെ അസംഖ്യം സാഹിത്യ പ്രതിഭകളില്‍ വെട്ടിത്തിളങ്ങുന്ന ബഹുമുഖ പ്രതിഭയാണ് മലയാളത്തിന്റെ പൊന്നാനിയുടെ എം ടി. മഹാരഥന്മാരായ ഇടശ്ശേരി, ഉറൂബ്, വി ടി ഭട്ടതിരിപ്പാട്, കടവനാട് കുട്ടി കൃഷ്ണന്‍, അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ സാഹിത്യം പയറ്റിത്തെളിഞ്ഞ പൊന്നാനി സാഹിത്യക്കളരിയില്‍ എം ടിയുടെ പേര്‍ കാണാറില്ലെങ്കിലും പൊന്നാനിയും നിളയും എം ടിയില്‍ നിന്നോ അദ്ദേഹത്തിന്റെ ഭാവനാ ലോകത്ത് നിന്നോ അന്യമായ ഒന്നല്ല തന്നെ. പ്രായവ്യത്യാസം, തൊഴില്‍ പരമായ കാര്യങ്ങളാല്‍ കോഴിക്കോട്ടേക്ക് കേന്ദ്രം മാറ്റിയതോ ആയേക്കാം പൊന്നാനിക്കളരിയില്‍ പേര്‍ കാണാതിരിക്കുന്നതിന് ഹേതുകം.

പതിറ്റാണ്ടുകളിലൂടെയുള്ള സാഹിത്യ സപര്യയുടെ അമരശേഷിപ്പുകളില്‍ ഇന്നും, ഇനിയെന്നും ജീവിക്കുന്ന എം ടിയുടെ കഥാപാത്രങ്ങള്‍ നിളയുടെ കാറ്റേറ്റവരും അതിന്റെ തീരങ്ങളില്‍ ജീവിച്ചവരുമാണ്. മലയാള ലോകം മനസ്സോട് ചേര്‍ത്ത എം ടിയുടെ ഭാവനകളിലും വര്‍ണനകളിലും സുകൃതാക്ഷരങ്ങളിലും നിലക്കാതെ തിരയടിക്കുന്നത് നിളയുടെയും നിളയുടെ പുളിനങ്ങളുടെയും ജീവിത സ്വരങ്ങളാണ്. നിളയുടെ അടിയൊഴുക്കും പോലെ ശക്തമാണ് അതിന്റെ പരിസരങ്ങളിലൂടെ പ്രവഹിക്കുന്ന കഥാസാഗരം.

മലയാളമേ നിന്റെ അക്ഷര സുഭഗതയില്‍ കാച്ചിയെടുത്ത ജീവിത സംഘര്‍ഷങ്ങളുടെയും ഭാവവൈവിധ്യങ്ങളുടെയും സൗകുമാര്യതകളുടെയും അക്ഷരലോകം ഞങ്ങള്‍ക്ക് സമ്മാനിച്ച നിന്റെ പ്രിയ പുത്രനെ ഞങ്ങള്‍ മറക്കില്ല, പൊന്നാനി മറകില്ലാ. മലയാളമുള്ളേടത്തോളം കാലം.

ഇന്നത്തെയും എന്നത്തേയും ഭാഷാ പ്രിയര്‍ക്ക് വേണ്ടി സര്‍ഗ്ഗസിദ്ധിയുടെ അനേകം ലോകങ്ങള്‍ പണിതിട്ടു പോയ എഴുത്തുകാരാ,,,, അങ്ങയുടെ മുന്നില്‍ ഹൃദയമറിഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ! വാടാത്ത അശ്രുപുഷ്പങ്ങള്‍ വെക്കട്ടെ.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025