ദമാം: അല്‍ കോബാര്‍ യുണൈറ്റഡ് ഫുട്ബാള്‍ ക്ലബ്ബ് സംഘടിപ്പിച്ച് വരുന്ന ഗാലപ്പ് ചാമ്പ്യന്‍സ് കപ്പ് 2024ന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 27ന് വെള്ളിയാഴ്ച തുഖ്ബ ക്ലബ്ബ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ വൈകിട്ട് 6:30 ന് ദമാം ബദര്‍ എഫ് സിയും കോബാര്‍ കോര്‍ണിഷ് സോക്കറും ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ രാത്രി 8 മണിക്ക് ഇ.എം.എഫ് റാക്കയും ദല്ല എഫ് സിയും മാറ്റുരക്കും. നാട്ടില്‍ നിന്നടക്കമുള്ള സംസ്ഥാന ദേശീയ താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ജേഴിസിയണിയനായി ഇതിനകം തന്നെ ദമാമിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രമുഖ താരങ്ങള്‍ കൂടി ടീമിനോടൊപ്പം ചേരും. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന സെമി പോരാട്ടങ്ങള്‍ ഇതിഹാസ സമാനമായ ഗാലപ്പ് യു എഫ് സി കപ്പ് ലക്ഷ്യം വെച്ചുള്ള ആവേശകരമായ മത്സരത്തിനായിരിക്കും സാക്ഷ്യം വഹിക്കുക.
കഴിഞ്ഞ ദിവസം നടന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കരുത്തരായ ഖാലിദിയ എഫ് സിയെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് ഇ.എം.എഫ് റാക്ക സെമിയില്‍ പ്രവേശിച്ചത്. മറ്റൊരു മത്സരത്തില്‍ ടൈബ്രേക്കറിലൂടെ എഫ്.സി ദമാമിനെ പരാജയപ്പെടുത്തിയാണ് ദല്ല എഫ്.സി സെമിയില്‍ കടന്നത്.
മത്സരത്തിലെ മികച്ച കളിക്കാര്‍ക്കുള്ള പുരസ്‌കാരത്തിന് ഇ.എം.എഫിന്റെ ബാസില്‍, ദല്ല എഫ്.സിയുടെ ഗോള്‍കീപ്പര്‍ സുഹൈല്‍ എന്നിവര്‍ അര്‍ഹരായി. മികച്ച കളിക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ നാസര്‍ വെള്ളിയത്ത്, അഷ്‌റഫ് വാണിയമ്പലം, അസ്ലം കണ്ണൂര്‍, ആശി നെല്ലിക്കുന്ന്, ഫൈസല്‍ കാളികാവ്, റിസ്വാന്‍ കൊച്ചി എന്നിവര്‍ സമ്മാനിച്ചു. പ്രവചന മത്സരത്തില്‍ വിജയികളായ അഷ്റഫലി മേലാറ്റൂര്‍, ഷഫീറ ചെപ്പി എന്നിവര്‍ക്ക് നബീല്‍ പൊന്നാനി, ഷംസീര്‍ എന്നിവര്‍ സമ്മാനിച്ചു.
സ്വദേശി റഫറിമാരായ സാബിത്ത്, ഹമദ്, താരീഖ്, ഖാലിദ് തുടങ്ങിയവര്‍ കളി നിയന്ത്രിച്ചു. ലശീന്‍ മണ്ണാര്‍ക്കാട്, ഷബീര്‍ ആക്കോട്, ഷൈജല്‍ വാണിയമ്പലം, ഷാനവാസ് വണ്ടൂര്‍, റഷീദ് മാനമാറി. ജംഷീര്‍ കാര്‍ത്തിക, ജാസിം വാണിയമ്പലം തുടങ്ങിയവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.
പടം : അല്‍ കോബാര്‍ യുണൈറ്റഡ് ഫുട്ബാള്‍ ക്ലബ്ബ് സംഘടിപ്പിച്ച് വരുന്ന ഫുട്‌ബോള്‍ മേളയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്നും.
Related News