മുംബൈ: പ്രശസ്ത സംവിധായകന്‍ ശ്യാം ബെനഗല്‍ (90) അന്തരിച്ചു. ഇന്ന് വൈകുന്നേരം 6.30ഓടെ മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. മകള്‍ പിയ ബെനഗല്‍ ആണ് മരണ വിവരം അറിയിച്ചത്.
1934 ഡിസംബര്‍ 14ന് ആന്ധ്രാപ്രദേശിലായിരുന്നു ജനനം. ഇന്ത്യന്‍ സിനിമക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് ശ്യാം ബെനഗല്‍. പതിനെട്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, ഫിലിംഫെയര്‍ അവാര്‍ഡ്, നന്ദി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1976 ല്‍ പത്മശ്രീ പുരസ്‌കാരവും, 1991 ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചു. 2005ല്‍ രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്രപുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.
Related News