l o a d i n g

സാംസ്കാരികം

മാര്‍ക്കോ ഡിസംബര്‍ ഇരുപതിന്

Thumbnail

സമീപകാല മലയാള സിനിമയില്‍ സര്‍വ്വകാല റെക്കാര്‍ഡോടെ ബുക്കിംഗിനു തുടക്കം കുറിച്ചു കൊണ്ട് മാര്‍ക്കോ എന്ന ചിത്രം ഇതിനകം ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ചിരിക്കുന്നു. മലയാള സിനിമയില്‍ പുതുതായി രംഗപ്രവേശം ചെയ്ത ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സ് ആന്റ് ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിര്‍മ്മി ച്ചിരിക്കുന്നത്. .ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാര്‍ക്കോ ഡിസംബര്‍ ഇരുപതിന് പ്രദര്‍ശനത്തിനെത്തും.

വന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ വീണ്ടും ആക്ഷന്‍ ഹീറോ ആകുകയാണ്. സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷന്‍ വയലന്‍സ് ചിത്രം കൂടിയാണിത്. ബോളിവുഡ്ഡിലേയും, കോളിവുഡ്ഡിലേയും മികച്ച ആക്ഷന്‍ കോറിയോഗ്രാഫറായ കലൈകിംഗ് സ്റ്റഞാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കെ.ജി.എഫ്,സലാര്‍ ഉള്‍പ്പടെ വന്‍കിട ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിന്റെ സംഗീതവും ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. പാന്‍ ഇന്ത്യന്‍ സിനിമയായി അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെ എത്തുകയാണ്. വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളാണ് ഈ ചിത്രത്തിനു പശ്ചാത്തലമായിരിക്കുന്നത്. മൂന്നാര്‍, കൊച്ചി, എഴുപുന്ന, ദുബായ്. കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഉണ്ണി മുകുന്ദന്‍, ജഗദീഷ്, സിദ്ദിഖ്, ആന്‍സണ്‍ പോള്‍, കബീര്‍ദുഹാന്‍ സിംഗ് (ടര്‍ബോ ഫെയിം), യുക്തി തരേജ, അഭിമന്യു തിലകന്‍, ദിനേശ് പ്രഭാകര്‍, അജിത് കോശി, മാത്യു വര്‍ഗീസ്, ഇഷാന്‍ ഷൗക്കത്ത്, ഷാജി, സജിതാ ശ്രീജിത് രവി, ബിന്‍ സുബായ്, ധ്രുവ എന്നി വരും പ്രധാന താരങ്ങളാണ്. ഛായാഗ്രഹണം - ചന്ദ്രു സെല്‍വരാജ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം - സുനില്‍ ദാസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സ്വമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ മാനേജര്‍ --ജസ്റ്റിന്‍ കൊല്ലം, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് ബിനു മണമ്പൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025