l o a d i n g

ആരോഗ്യം

ശൈത്യകാലം തുടങ്ങി; മുതിര്‍ന്ന പൗരന്‍മാര്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

Thumbnail

ദോഹ: ശൈത്യകാലം തുടങ്ങിയതോടെ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ ഇന്‍ഫ്‌ലുന്‍സക്കെതിരായ വാര്‍ഷിക പ്രതിരോധ കുത്തിവെപ്പെടുക്കേണ്ടതിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. രാജ്യത്തുടനീളമുള്ള 90-ലധികം സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണെന്നും, പ്രത്യേകിച്ച് പ്രതിരോധ ശേഷി കുറഞ്ഞ ആളുകളില്‍ ഇന്‍ഫ്‌ളുവന്‍സ പ്രതിരോധ വാക്‌സിന്‍ ഏറെ ഫലപ്രദമാണെന്നും എച്ച്.എം.സി-യിലെ മുതിര്‍ന്ന ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഇന്‍ഫ്‌ലുവന്‍സ പ്രായമായവരില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത് പലപ്പോഴും രോഗാവസ്ഥയിലേക്കും ചിലപ്പോള്‍ മരണത്തിന് തന്നെ കാരണമാകുമെന്നും വിവിധ വകുപ്പുകളുടെ ചുമതലയുള്ള ആരോഗ്യ വിദഗ്ധന്‍ ഡോ. ഹനാദി ഖാമിസ് അല്‍ ഹമദ് ഓര്‍മിപ്പിച്ചു.

'ഇന്‍ഫ്‌ലുവന്‍സയുടെ ഗുരുതരമായ സങ്കീര്‍ണതകളില്‍ നിന്ന് മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് ഫ്‌ലൂ ഷോട്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള പ്രായമുള്ളവവര്‍ പ്രതിരോധ കുത്തിവെപ്പെടുക്കേണ്ടത് നിര്‍ബന്ധമാണ്.' അല്‍ ഹമദ് പറഞ്ഞു. എച്ച്എംസിയില്‍ സാധാരണ അപ്പോയിന്മെന്റ് എടുത്ത് വരുന്ന രോഗികള്‍ ആവശ്യപ്പെട്ടാല്‍ ഫ്‌ലൂ വാക്സിന്‍ പ്രതിരോധ കുത്തിവെപ്പെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025