കോഴിക്കോട്; എഴുത്ത് നല്‍കുന്ന ആനന്ദം അനിര്‍വചനീയമാണെന്നും അത് പൂര്‍ണ്ണമായി അനുഭവിച്ചറിയുന്നത് സര്‍ഗാത്മക സാഹിത്യ രചനകളില്‍ മുഴുകുമ്പോഴാണെന്നും പ്രശസ്ത സാഹിത്യകാരന്‍ പി കെ.പാറക്കടവ് പറഞ്ഞു. നിരന്തരമായി എഴുതുമ്പോള്‍ പിറന്ന് വീഴുന്ന സൃഷ്ടികള്‍ എഴുത്തുകാരന് സ്വയം തിരിച്ചറിയാനുള്ള ഉപാദിയാണെന്നും അത് വായനക്കാരനുമായി പങ്ക് വെക്കണമെന്ന് തോന്നുമ്പോള്‍ മാത്രമാണ് പ്രസിദ്ധീകരിക്കേണ്ടതെന്നും പി.കെ. പാറക്കടവ് വ്യക്തമാക്കി.
അബു ഇരിങ്ങാട്ടിരി എഴുതിയ 'രചനയുടെ രസതന്ത്രം ' എന്ന പുസ്തകം എഴുത്തുകാരനും ചിത്രകാരനുമായ ഉസ്മാന്‍ ഇരുമ്പുഴിക്ക് നല്‍കി പി.കെ.പാറക്കടവ് പ്രകാശന നിര്‍വ്വഹിച്ചു. എഴുത്തുകാര്‍ക്കും എഴുതിത്തുടങ്ങുന്നവര്‍ക്കും ഉപകരിക്കുന്ന സാഹിത്യക്കുറിപ്പുകളുടെ സമാഹാരമാണ് 'രചനയുടെ രസതന്ത്രം ' എന്ന പുസ്തകമെന്ന് പുസ്തകപരിചയം നടത്തിയ അഷ്‌റഫ് നീലാമ്പ്ര പറഞ്ഞു.
കഥ, നോവല്‍ അനുഭവങ്ങള്‍ തുടങ്ങി വിവിധ ശാഖകളിലായി ഇരുപത്തഞ്ചോളം കൃതികള്‍ പ്രസിദ്ധീകരിച്ച അബു ഇരിങ്ങാട്ടിരി തന്റെ എഴുത്തു ജീവിതം സദസ്യരുമായി'പങ്കുവെച്ചു. അരങ്ങ് കലാ സാഹിത്യ വേദി സംഘടിപ്പിച്ച ചടങ്ങില്‍ വി.ഖാലിദ് അധ്യക്ഷത വഹിച്ചു. ഒ.എം.കരുവാരക്കുണ്ടി, അസീസ് തോണിക്കര, കൂത്രാടന്‍ അഹമ്മദ് കുട്ടി, റസാക്ക് ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ സംസാരിച്ചു.
-ഉസ്മാന്‍ ഇരുമ്പുഴി
Related News