ആലപ്പുഴ: 'പെരുന്തച്ചന്‍' എന്ന ഒരൊറ്റ സിനിമയിലൂടെ മലയാള സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ അനശ്വര ചലച്ചിത്രകാരന്‍ തോപ്പില്‍ അജയന്റെ ആറാമത് ചരമവാര്‍ഷകം തോപ്പില്‍ അജയന്‍ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളികുന്നത്ത് സംഘടിപ്പിച്ചു. വള്ളികുന്നത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന അനുസ്മരണ പരിപാടിയിലും സ്മൃതികുടീരത്തിലെ പുഷ്പാര്‍ച്ചനയിലും സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. സാംസ്‌കാരിക പ്രവര്‍ത്തകനും ഫിലിം സൊസൈറ്റി ജോയിന്റ് സെക്രട്ടറിയുമായ റെജി പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ മകനും ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ സിനിമാ സംവിധായകനുമായ അജയന്‍ കലാമൂല്യമുള്ള വേറിട്ട സിനിമകള്‍ക്കായി ജീവിതം ഹോമിച്ച അതുല്യ ചലച്ചിത്ര പ്രതിഭയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഫിലിം സൊസൈറ്റി വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ഉല്ലാസ് അധ്യക്ഷത വഹിച്ചു.
തോപ്പില്‍ അജയന്റെ സിനിമാ സ്വപ്നങ്ങളും ഉന്നതമായ കലാമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഫിലിം സൊസൈറ്റി നല്ല സിനിമകളുടെ പ്രദര്‍ശനത്തിനും ഗൗരവകരമായ ചര്‍ച്ചകള്‍ക്കും വേദിയൊരുക്കുമെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. കഥാകൃത്ത് ഇലിപ്പക്കുളം രവീന്ദ്രന്‍, അഡ്വ.എന്‍ എസ് ശ്രീകുമാര്‍, മുന്‍ ജയില്‍ ഡി.ഐ.ജി സന്തോഷ് സുകുമാരന്‍, നടന്‍ പ്രദീപ് തോപ്പില്‍, ചാരുംമൂട് പുരുഷോത്തമന്‍, കെ.പി.എ.സി ചന്ദ്രശേഖരന്‍, അജയന്‍.ബി പോക്കാട്ട്, ടി.ആര്‍.ബാബു, പി.ഷാജി, ഷാജി പണിക്കശ്ശേരി, ശിവരാമപിള്ള , അഡ്വ.ടി.മാധവന്‍, നാരായണപിള്ള, സലിംകുമാര്‍ പനത്താഴ, അജിത് കുമാര്‍, കെ.ഷാനവാസ്, ബാബു സുരേഷ്, കൃഷ്ണന്‍ എന്നിവര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.
തോപ്പില്‍ അജയന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി മികച്ച സിനിമകളുടെയും ഹ്രസ്വ ചിത്രങ്ങളുടെയും ഡോക്യൂമെന്ററികളുടെയും പ്രദര്‍ശനവും ഗൗരവകരമായ ചലച്ചിത്ര ചര്‍ച്ചകളും പഠനങ്ങളും കുട്ടികളുടെ ചലച്ചിത്ര പ്രദര്‍ശനവും ശില്‍പ്പശാലയും ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് തോപ്പില്‍ അജയന്റെ സഹധര്‍മ്മിണിയും ഫിലിം സൊസൈറ്റി സെക്രട്ടറിയുമായ ഡോ.സുഷമ അജയന്‍ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
സംവിധായകന്‍ തോപ്പില്‍ അജയന്റെ ആറാം ചരമവാര്‍ഷികത്തില്‍ ആലപ്പുഴ വള്ളികുന്നത്ത് അദ്ദേഹത്തിന്റെ സ്മൃതികുടീരത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരും കുടുംബാംഗംങ്ങളും പുഷ്പാര്‍ച്ചന നടത്തുന്നു.
Related News