l o a d i n g

വേള്‍ഡ്

ലോക ചെസ് ചാമ്പ്യന്‍ ഗുകേഷിന്റെ വിജയം സംശയാസ്പദം, ഫിഡെ അന്വേഷിക്കണമെന്ന് റഷ്യന്‍ ചെസ് ഫെഡറേഷന്‍ തലവന്‍

സമ്മാനമായി 12 കോടിക്കു പിന്നാലെ അഞ്ചു കോടി കൂടി

Thumbnail

മോസ്‌കോ: ഇന്ത്യക്ക് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് ലോക ചെസ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ ദൊമ്മരാജു ഗുകേഷിന്റെ വിജയത്തില്‍ സംശയം പ്രകടിപ്പിച്ച് റഷ്യന്‍ ചെസ് ഫെഡറേഷന്‍ തലവന്‍ ആന്ദ്രേ ഫിലാത്തോവ്. നിലവിലെ ചാംപ്യന്‍ കൂടിയായ ചൈനീസ് താരം ഡിങ് ലിറന്‍ ഗുകേഷിനുവേണ്ടി മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്നാണ് ഫിലാത്തോവിന്റെ ആരോപണം. ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ അവസാന ഗെയിമിന്റെ ഫലം ചെസ് കളിയിലെ പ്രഫഷനലുകളിലും ആരാധകരിലും വലിയ ആശ്ചര്യമുളവാക്കിയെന്നും മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ചൈനീസ് താരത്തിന്റെ പ്രവൃത്തികള്‍ സംശയാസ്പദമായിരുന്നുവെന്നും ഇതേക്കുറിച്ച് രാജ്യാന്തര ചെസ് ഫെഡറേഷന്‍ (ഫിഡെ) അന്വേഷണം നടത്തണമെന്നുമാണ് ഫിലാത്തോവിന്റെ ആവശ്യം.

സിംഗപ്പൂരിലെ സെന്റോസ റിസോര്‍ട്‌സ് വേള്‍ഡില്‍ നടന്ന 2024 ലോക ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യനെ അവസാന ഗെയിമില്‍ കീഴടക്കിയാണ് 18ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്. 58 നീക്കങ്ങളിലാണ് ഗുകേഷ്, ഡിങ് ലിറനെ തോല്‍പിച്ചത്. 14 ഗെയിമുകളുള്ള ചാംപ്യന്‍ഷിപ്പില്‍ 13 കളികള്‍ തീര്‍ന്നപ്പോള്‍ സ്‌കോര്‍നില തുല്യമായിരുന്നു (6.5 6.5). അവസാന ഗെയിമിലെ ജയത്തോടെ സ്‌കോര്‍ 7.5 6.5 എന്ന നിലയിലായി. 14ാം ഗെയിമിലെ 55ാം നീക്കത്തില്‍ ഡിങ് ലിറന്‍ വരുത്തിയ അപ്രതീക്ഷിത പിഴവാണ് ഗുകേഷിനു കിരീടം നേടിക്കൊടുത്തത്. ഡിങ് ലിറന്‍ വരുത്തിയ ഈ പിഴവ് സംശയാസ്പദമാണെന്നും ഇതേക്കുറിച്ച് ്അന്വേഷിക്കണമെന്നുമാണ് ആവശ്യം. സാധാരണ ചെസ് താരങ്ങള്‍ പോലും തോല്‍ക്കാന്‍ ബുദ്ധിമുട്ടായ നീക്കത്തിലായിരുന്നു ഡിങിന്റെ തോല്‍പി. ഇത് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ആ തോല്‍ മനപൂര്‍വമായിരുന്നുവെന്നുവേണം സംശയിക്കാനെന്ന് ഫിലാത്തോവ് പറഞ്ഞു. 2023 ല്‍ റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ യാന്‍ നീപോംനീഷിയെ തോല്‍പിച്ചാണു ഡിങ് ചാംപ്യനായത്. ്

ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ വിജയിച്ചതിലൂടെ ഗുകേഷിന് 12 കോടിയോളം രൂപയാണ് സമ്മാനമായി ലഭിച്ചത്. ഇതിനു പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാരും 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025