പ്രശസ്ത സിനിമാ താരവും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളുമായ കീര്‍ത്തി സുരേഷ് വിവാഹിതയായി. 15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആന്റണി തട്ടിലാണ് കീര്‍ത്തിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. താര തിളക്കത്തിന്റെ പകിട്ടൊന്നുമില്ലാതെ ലളിതമായിട്ടായിരുന്നു ഹൈന്ദവ ആചാര പ്രകാരമുള്ള ചടങ്ങുകള്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളും മാത്രമാണ് ഗോവയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത്. വൈകുന്നേരം ഇരുവരും വിവാഹ പ്രതിജ്ഞകള്‍ കൈമാറുന്ന മറ്റൊരു ചടങ്ങ് കൂടി ഒരുക്കിയിട്ടുണ്ട്. കീര്‍ത്തി വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വൈറലായിട്ടുണ്ട്.
നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും ഇളയ മകളാണ് കീര്‍ത്തി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ സിനിമ പ്രവേശനം. പിന്നീട് മറ്റു തെന്നിന്ത്യന്‍ ഭാഷകളിലേക്കും സജീവമായി. തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം.
Related News