കേരളത്തില്‍ സ്ഥിരസര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള പി എസ് സിക്ക് കീഴില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പ്ലസ് ടു പാസായ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 1 ന് മുന്നായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക ഒഴിവ്
കേരള പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍. കേരളത്തിലാകെ നിയമനങ്ങള്‍ നടക്കും. പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കാറ്റഗറി നമ്പര്‍: 427/2024
ശമ്പളം
31109 രൂപ മുതല്‍ 66800 രൂപ വരെ ശമ്പളമായി ലഭിക്കും
പ്രായപരിധി
20-28 വയസ് വരെ. ഉദ്യോഗാര്‍ത്ഥികള്‍ 02/01/1996 നും 1/1/2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി, എസ് സി എസ് ടി ക്കാര്‍ക്ക് വയസിളവ് ലഭിക്കും.
യോഗ്യത
പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത. ഹെവി, ലൈറ്റ് വാഹനങ്ങള്‍ ഒടിക്കുന്നതിനുള്ള ലൈസന്‍സും, ബാഡ്ജും ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യത
പുരുഷന്മാര്‍ക്ക് 168 സിഎം ഉയരം വേണം.
സ്ത്രീകള്‍ക്ക് 157 സിഎം ഉയരം ഉണ്ടായിരിക്കണം. കൂടാതെ പുരുഷന്മാര്‍ക്ക് 81 സെമി നെഞ്ചളവും 5 സെ മീ എക്‌സ്പാന്‍ഷനുാം വേണം.
അപേക്ഷകര്‍ ആരോഗ്യവാനും, മുട്ടുതട്ട്, പരന്നപാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകള്‍, വൈകല്യമുള്ള കൈകാലുകള്‍, കേള്‍വിയിലും സംസാരത്തിലുമുള്ള കുറവുകള്‍ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകള്‍ ഇല്ലാത്തവരായിരിക്കണം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള പി എസ് സിയുടെ വെബ്‌സൈറ്റ് ( www.keralapsc.gov.in) സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം. ശേഷം കാറ്റഗറി നമ്പര്‍ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക. ജനുവരി 1 ന് മുമ്പായി അപേക്ഷ പൂര്‍ത്തിയാക്കണം.
Related News