വത്തിക്കാന്‍ സിറ്റി: ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം ഇന്നു വത്തിക്കാനില്‍ നടക്കും. ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം ഒന്‍പതിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ ജോര്‍ജ് കൂവക്കാടിനെ മറ്റ് ഇരുപത് പേര്‍ക്കൊപ്പം കര്‍ദിനാളായി ഉയര്‍ത്തും. തുടര്‍ന്ന് ഇവര്‍ മാര്‍പാപ്പയെ വത്തിക്കാന്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങും.
ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് ഇവരെല്ലാംചേര്‍ന്ന് മാര്‍പാപ്പയോടൊത്ത് കുര്‍ബാന അര്‍പ്പിക്കും. കേരളത്തില്‍ നിന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് തോമസ് തറയില്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് തുടങ്ങിയവര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും.
കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം രാജ്യത്തെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയിട്ടുണ്ട്.
Related News