എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എ.എ.ഐ)യില്‍ നിരവധി ഒഴിവുകള്‍. എഞ്ചിനിയറിംഗ് ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ ട്രേഡ് അപ്രന്റിസ് തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീം (NATട) പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 26 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി 2024, ഡിസംബര്‍ 25.
വിദ്യാഭ്യാസ യോഗ്യതകള്‍
എ.ഐ.സി.ടി.ഇ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എഞ്ചിനീയറിംഗില്‍ നാല് വര്‍ഷത്തെ ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ.
എ.ഐ.സി.ടി.ഇ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഐ.ടി.ഐ/ എന്‍.സി.വി.ടി സര്‍ട്ടിഫിക്കേഷന്‍.
അപേക്ഷിക്കേണ്ട വിധം
1. www.nats.education.gov.in അല്ലെങ്കില്‍ apprenticeshipindia.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക, ഹോംപേജില്‍ ലഭ്യമായ 'സ്റ്റുഡന്റ്' ടാബില്‍ ക്ലിക്ക് ചെയ്യുക, രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിക്കുന്നതിന് 'സ്റ്റുഡന്റ് രജിസ്റ്റര്‍' വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക, രജിസ്‌ട്രേഷന് ആവശ്യമായ രേഖകളുടെ ലിസ്റ്റ് പരിശോധിക്കുക, അപേക്ഷാ ഫോം ശ്രദ്ധാപൂര്‍വം പൂരിപ്പിച്ച് സമര്‍പ്പിക്കുന്നതിന് മുമ്പായി എല്ലാ വിശദാംശങ്ങളും പരിശോധിക്കുക. നിങ്ങളുടെ ഇമെയില്‍ ഐ.ഡിയും ഫോണ്‍ നമ്പറും ഉപയോഗിച്ച് ഒ.ടി.പി സ്ഥിരീകരണ പ്രക്രിയ പൂര്‍ത്തിയാക്കുക, രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക. അപേക്ഷാ ഫോം സമര്‍പ്പിച്ച് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരു പി.ഡി.എഫ് ആയി സേവ് ചെയ്യുക, ഭാവി റഫറന്‍സിനായി സേവ് ചെയ്ത പി.എഡി.എഫ് പ്രിന്റൗട്ട് എടുക്കുക.
എ.എ.ഐ അപ്രന്റീസ് റിക്രൂട്ട്മെന്റ് 2024 പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ പരിശീലന കാലയളവിലുടനീളം പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കും. വിവിധ തസ്തികകളിലേക്കുള്ള സ്‌റ്റൈപ്പന്‍ഡ് തുകകള്‍ ഇപ്രകാരമാണ്. ഗ്രാജ്വേറ്റ് അപ്രന്റിസ്: 15,000 രൂപ, ഡിപ്ലോമ അപ്രന്റിസ് 12,000 രൂപ,
ഐ.ടി.ഐ ട്രേഡ് അപ്രന്റിസ്: 9,000 രൂപ. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ഇന്റര്‍വ്യൂ, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ്.
Related News