വാഷിങ്ടന്‍: ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) പുതിയ ഡയറക്ടറായി ഇന്ത്യന്‍ വംശജനായ കാഷ് പട്ടേലിനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. എഫ്ബിഐയുടെ അടുത്ത ഡയറക്ടറായി കാഷ് പട്ടേല്‍ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അഴിമതി തുറന്നുകാട്ടുന്നതിനും നീതിയെ സംരക്ഷിക്കുന്നതിനും കഴിവുറ്റവനാണ് പട്ടേല്‍ എന്ന് ട്രംപ് പറഞ്ഞു.
കഴിഞ്ഞ ട്രംപ് സര്‍ക്കാരില്‍ വിവിധ ഇന്റലിജന്‍സ് വകുപ്പുകളുടെ മേധാവി ആയിരുന്ന ഇദ്ദേഹം ഇക്കുറി ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു. ട്രംപിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ് കാഷ് പട്ടേല്‍. 1980 ഫെബ്രുവരി 25ന് ന്യൂയോര്‍ക്കില്‍ ജനിച്ച പട്ടേലിന്റെ കുടുംബം ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ളവരാണ്. റിച്ച്മണ്ട് സര്‍വകലാശാലയില്‍നിന്ന് ബിരുദവും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജില്‍നിന്നു രാജ്യാന്തര നിമയത്തില്‍ ബിരുദവും നേടിയ ശേഷം ക്രിമിനല്‍ അഭിഭാഷകനായി മിയാമി കോടതിയിലായില്‍ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു.
Related News