ഡബ്ലിന്‍: എറണാകുളം പെരുമ്പാവൂര്‍ കുറുപ്പുംപടി ചെറുകുന്നം സ്വദേശി ഷാലറ്റ് ബേബി (51) അയര്‍ലന്‍ഡില്‍ നിര്യാതനായി. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. 17 വര്‍ഷമായി അയര്‍ലന്‍ഡിലെ ഫിന്‍ഗ്ലാസില്‍ കുടുംബവുമായി താമസിച്ചു വരികയായിരുന്നു. നേരത്തെ സെലിബ്രിഡ്ജിലും സാന്‍ഡ്രിയിലും താമസിച്ചിട്ടുണ്ട്.
കോതമംഗലം കുത്തുകുഴി സ്വദേശിനിയായ സീമയാണ് ഭാര്യ. വിദ്യാര്‍ഥികളായ സാന്ദ്ര, ഡേവിഡ് എന്നിവര്‍ മക്കളാണ്. ചെറുകുന്നം കൊച്ചുപുരക്കല്‍ ഹൗസില്‍ പരേതനായ ബേബി കുര്യാക്കോസ് - എല്‍സി ദമ്പതികളുടെ മകനാണ് ഷാലറ്റ്. ക്രിസ്റ്റീന, ബേസില്‍ എന്നിവര്‍് സഹോദരങ്ങളാണ്. ഭൗതീക ശരീരം തുരുത്തിയിലെ സഹോദരന്റെ വീട്ടില്‍ എത്തിച്ച ശേഷം കോതമംഗലം വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ (കോതമംഗലം വലിയപള്ളി) സംസ്‌കരിക്കും.
Related News