l o a d i n g

സർഗ്ഗവീഥി

കവിത - നഷ്ട പ്രണയം

ഹാഷിം കുന്നുകര, ആലുവ

Thumbnail

പ്രണയിനീ നീയിന്നെവിടെ,
അലയുന്നെന്‍ മിഴികള്‍ നിനക്കായി
പിടയുന്നെന്‍ മനം നിന്നോര്‍മ്മകളാല്‍....

അന്നു നിന്‍ മിഴിയിണ കോണില്‍
നാണത്താല്‍ തുളുമ്പിയ സ്‌നേഹം
ബന്ധനസ്ഥനാക്കിയെന്നെ,
നിന്‍ ഹൃദയക്കൂട്ടില്‍...

നിന്റെ കരങ്ങളില്‍ കിലുങ്ങും വളകളും
പാദങ്ങളില്‍ തിളങ്ങും പാദസരങ്ങളും
മുത്ത് പൊഴിയും നിന്‍ പുഞ്ചിരിയും
തേനൂറും നിന്‍ കിളിക്കൊഞ്ചലും
എനിയ്‌ക്കേകി നീ പ്രണയത്തിന്‍
ദിവ്യാനുഭൂതി...

നിന്‍ ഹൃദയവീണ മീട്ടിയ
സ്‌നേഹ രാഗത്തിന്‍ ലോലഭാവം
നിറച്ചെന്‍ ഹൃദയത്തില്‍
അനുരാഗ കരിക്കിന്‍ വെള്ളമൊരു
പാലമൃതായ്....

കൂടുവിട്ട് പറന്നകന്നു നീയിന്ന്
ബന്ധസ്ഥനാണ് ഞാനിന്നും
നിന്റെ ഹൃദയക്കൂട്ടിലേകനായ്
പറക്കാനാവില്ലെനിയ്ക്ക്
കൂടെ പറക്കാന്‍ നീയില്ലാതെ
തുണയായിണയായ്....

നിത്യവും പൂക്കും തുമ്പപൂ
പോല്‍ വെളൂത്ത പാരിജാത
പൂക്കളില്‍ തേടി ഞാന്‍ നിന്നെ...
രാത്രിയില്‍ വിടര്‍ന്ന് സുഗന്ധം
പരത്തും നിശാഗന്ധിയിലും
തേടി ഞാന്‍ നിന്നെ....

വസന്തത്തില്‍ വിടര്‍ന്ന
പൂക്കളിലൊക്കെയും
തേടി ഞാന്‍ നിന്നെ....

ചില്ലകളിള്‍ തളിരിട്ട പുതു നാമ്പുകളില്‍
പരതിയെന്‍ മിഴികള്‍ നിനക്കായി
മകരമഞ്ഞിലെ പുല്‍ക്കൊടി
തുമ്പില്‍ തുളുമ്പി നിന്ന
ഹിമകണം നീയായിരുന്നുവോ...?

ഞെട്ടറ്റു വീണ ചെമ്പകപൂവിന്‍
ദളങ്ങള്‍ നിന്റേതായിരുന്നുവോ..?

നീലവാനില്‍ മുകിലായി പറന്ന്
മഴനൂലുകളായ്ഊര്‍ന്നിറങ്ങി
ഊഴി തന്‍ ഉള്ളറയില്‍
സുഷുപ്തിയിലാണ്ടുവോ നീ...

എന്‍ പേന തുമ്പില്‍ വിരിയും
കവിതകള്‍ നീയാണ്...
പ്രണയവും നീ തന്നെയാണ്.

ഹാഷിം കുന്നുകര, ആലുവ

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025