കൊച്ചി: അയര്‍ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളിയായ മുന്‍ സൗദി പ്രവാസിയും. പാല പൈക വിളക്കുമാടം സ്വദേശിനി മഞ്ജു ദേവിയാണ് ഭരണകക്ഷിയായ ഫിനഫാള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ഡബ്ലിലെ മേറ്റര്‍ ഹോസ്പിറ്റലില്‍ നഴ്സ് ആയ മഞ്ജു ഫിംഗാല്‍ ഈസ്റ്റ് (ഡബ്ലിന്‍) മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മിനിസ്റ്റര്‍ ഡാറാഗ് ഒ. ബ്രെയാന്‍ ടി.ഡിക്കൊപ്പമാണ് പ്രവര്‍ത്തനം.
രാജസ്ഥാനില്‍ നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം 2000ലാണ് മഞ്ജു സൗദിയിലെത്തിയത്. നാലുവര്‍ഷം റിയാദ് കിങ് ഫൈസല്‍ ഹോസ്പിറ്റലില്‍ സേവനം അുഷ്ഠിച്ചിരുന്നു. 2005ല്‍ ആണ് ഭര്‍ത്താവ് ശ്യാം മോഹനോടൊപ്പം അയര്‍ലന്‍ഡിലെത്തുന്നത്. തുടര്‍ന്ന് ജോലക്കൊപ്പം രാഷ്ട്രീയ രംഗത്തും സജീവമാവുകയായിരുന്നു.
ഇന്ത്യന്‍ കരസേനയില്‍ സുബേദാര്‍ മേജര്‍ ആയിരുന്ന കെ.എം.ബി. ആചാരി-കെ. രാധാമണി ദമ്പതികളുടെ മകളാണ് മഞ്ജു ദേവി. അയര്‍ലന്‍ഡിലെ പ്രസിദ്ധ ക്രിക്കറ്റ് ക്ലബ്ബായ ഫിന്‍ഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബിന്റെ സ്ഥാപകരിലൊരാളായ ശ്യാം മോഹന്‍ തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. ദിയ ശ്യാം, ശ്രേയ ശ്യാം എന്നിവര്‍ മക്കളാണ്. അയര്‍ലന്‍ഡ് നാഷണല്‍ ക്രിക്കറ്റ് ടീം -അണ്ടര്‍ 15 താരമാണ് ദിയ ശ്യാം..
Related News