l o a d i n g

ആരോഗ്യം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ 84 കാരിക്ക് സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയ

Thumbnail

കൊച്ചി: ഹൃദയ രോഗ ചികിത്സയില്‍ മുന്നേറ്റവുമായി വീണ്ടും എറണാകുളം ജനറല്‍ ആശുപത്രി. ആശുപത്രിയില്‍ ടി എ വി ആര്‍ ചികിത്സ വിജയകരമായി പൂര്‍ത്തിയായി. ഹൃദയത്തില്‍ നിന്ന് മഹാ രക്തധമനിയിലേക്കുള്ള അയോര്‍ട്ടിക് വാല്‍വ് അപകടകരമാംവിധം ചുരുങ്ങിപ്പോയതിനാല്‍ ഗുരുതരമായ ശ്വാസതടസ്സവുമായി ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട 84 കാരിയായ വയോധികയാണ് ട്രാന്‍സ് കത്തീറ്റര്‍ വാല്‍വ് റീപ്ലെയ്‌സ്‌മെന്റ് (Transcatheter Aortic Valve Replacement (TAVR) നു വിധേയയായത്.

ഹൃദയത്തില്‍നിന്ന് മഹാ രക്തധമനിയിലേക്കുള്ള അയോര്‍ട്ടിക് വാല്‍വാണ് ജനറല്‍ അനസ്തീസിയ കൂടാതെ നെഞ്ച് തുറക്കാതെ തുടയില്‍ 5 എം എം മാത്രം വലുപ്പമുള്ള മുറിവിലൂടെ കത്തീറ്റര്‍ കടത്തി മാറ്റിവച്ചത്. കാല്‍സ്യം വളരെ കൂടിയ അളവില്‍ അടിഞ്ഞുകൂടിയ ബൈക്കസ്പിഡ് അയോര്‍ട്ടിക് വാല്‍വും മഹാ രക്തധമനിയും ചികിത്സയുടെ സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിച്ചു. ഇത്രയും പ്രായമുള്ള ഒരു രോഗിയില്‍ ടി എ വി ആര്‍ ചികിത്സ ജനറല്‍ ആശുപത്രിയില്‍ ഇതാദ്യമായാണ് നടത്തുന്നത്. കടുത്ത ശ്വാസതടസ്സം മൂലം കട്ടിലില്‍നിന്ന് അനങ്ങാന്‍ പോലും പ്രയാസപ്പെട്ടിരുന്ന രോഗി ശസ്ത്രക്രിയ കഴിഞ്ഞു മൂന്നാം ദിവസം പരസഹായമില്ലാതെ നടക്കുകയും ചെയ്തു.

2022 ഇല്‍ രാജ്യത്താദ്യമായി ഒരു ജില്ലാ തല ജനറല്‍ ആശുപത്രിയില്‍ നെഞ്ച്തുറക്കാതെ വാല്‍വ്മാറ്റ ശസ്ത്രക്രിയ നടത്തിക്കൊണ്ട് ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗവും ഹൃദ്രോഗശസ്ത്രക്രിയ വിഭാഗവും ചരിത്രം കുറിച്ചിരുന്നു. വിശ്വാസപരമായ കാരണങ്ങളാല്‍ രക്തം സ്വീകരിക്കാനാകാത്ത ഒരു രോഗിയില്‍ ടി എ വി ആര്‍ ചികിത്സ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിജയകരമായി നടത്തുകയും അതേത്തുടര്‍ന്ന് നൂതനമായ കണ്ടക്ഷന്‍ സിസ്റ്റം പേസിങ് പേസ്‌മേക്കര്‍ ഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് 2024 ജൂലൈ മാസം തുര്‍ക്കിയില്‍ വച്ച് നടന്ന അന്താരാഷ്ട്ര പേസിങ് സീരീസ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു ശ്രദ്ധനേടിയിരുന്നു.

ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന എറണാകുളം ജനറല്‍ ആശുപത്രിക്ക് ടി എ വി ആര്‍ ചികിത്സ ഊര്‍ജം കൂട്ടിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷാ അറിയിച്ചു. കൂടാതെ ടി എ വി ആര്‍ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയ കാര്‍ഡിയോളജി സി ടി വി എസ് ടീമംഗങ്ങളായ ഡോ ആഷിഷ് കുമാര്‍, ഡോ വിജോ ജോര്‍ജ്, ഡോ പോള്‍ തോമസ്, ഡോ പ്രസാദ് പി അനില്‍, ഡോ എം.കെ. ഗോപകുമാര്‍, ഡോ ജോര്‍ജ് വാളൂരാന്‍, ഡോ രാഹുല്‍ സതീശന്‍, ഡോ റോഷ്‌ന സ്റ്റാഫ് നഴ്‌സുമാരായ രാജി, സ്മിത, ഷെറിന്‍ എബ്രഹാം, പ്രവീണ്‍ ജോസഫ്, സൗമ്യ സരുണ്‍, മനു ചാക്കോ ടെക്‌നീഷ്യന്മാരായ പ്രവീണ്‍, അബിഷ, ശ്രുതി, അമല്‍ എന്നിവരെ ആശുപത്രി സൂപ്രണ്ട് അഭിനന്ദിച്ചു.

ഫോട്ടോ: ടി എ വി ആര്‍ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ടെക്‌നീഷ്യന്മാരും.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025