l o a d i n g

കേരള

കെ ബാബു എം എൽ എ യ്ക്ക് പ്രസ്‌ക്ലബിന്‍റെ ആദരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 27, 2026

കൊച്ചി: എറണാകൂളം പ്രസ്‌ക്ലബിന്‍റെ ആത്മബന്ധുവും വഴികാട്ടിയുമായ മുൻ മന്ത്രി കെ ബാബു എം എൽ എ യെ എറണാകുളം പ്രസ്‌ക്ലബ് ആദരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പാർലമെന്‍ററി ജീവിതം അവസാനിപ്പിച്ച പശ്ചാത്തലത്തിലാണ് ആദരമൊരുക്കിയത്.
കൂടെ നിന്നവർ "ഒരുപാട് സഹായിച്ചിട്ടാണ്" ഒരിക്കൽ തോറ്റതെന്ന് തുടർന്ന് നടന്ന മീറ്റ് ദി പ്രസിൽ കെ ബാബു പറഞ്ഞു. എന്നാൽ അക്കാര്യങ്ങൾക്ക് ഇന്ന് പ്രസക്തിയില്ലാത്തതിനാൽ കൂടുതൽ പറയുന്നില്ല. 2016 ലും 2021 ലും ഏറെ തർക്കങ്ങൾക്കൊടുവിൽ വൈകിയാണ് തൻ്റെ സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ചത്. എന്നാൽ, ഇത്തവണ വെള്ളിത്തളികയിൽ സ്‌ഥാനാർഥിത്വം വച്ച് നീട്ടി. നേതാക്കളെല്ലാം മത്സരിക്കണമെന് ആവശ്യപ്പെട്ടു. എന്നാൽ, ഇത്തവണ മത്സരിക്കാൻ മാനസികമായി തയാറല്ലായിരുന്നു. ഏറ്റവും സംതൃപ്തിയുള്ള തീരുമാനമാണ് എടുത്തതെന്ന് കെ ബാബു പറഞ്ഞു.
കോൺഗ്രസ് സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സാധാരണ ഉണ്ടാകാറുള്ള തർക്കങ്ങൾ ഇത്തവണ ഉണ്ടായില്ല. സർക്കാരിന്‍റെ എല്ലാ തള്ളുകളും പൊളിഞ്ഞു വീഴുകയാണ്. സർക്കാർ വിരുദ്ധ വികാരം ശക്തമാണെന്നും യുഡിഎഫ് വിജയമുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ബാർ കോഴ ആരോപണം വന്നപ്പോൾ മാനസികമായി ഏറെ പ്രയാസം തോന്നി. അജണ്ട തീരുമാനിച്ച് മാധ്യമപ്രവർത്തനം നടത്തുന്ന കാലമാണ്. വ്യക്തിപരമായ വിഷമം തോന്നിയെങ്കിലും മനപ്പൂർവ്വമല്ല മാധ്യമപ്രവർത്തകർ വാർത്തകൾ പ്രചരിപ്പിച്ചതെന്ന ബോധ്യം എനിക്കുണ്ട്. നേതാക്കൾക്ക് ഒരു തലവേദനയും താൻ ഉണ്ടാക്കിയിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറയിൽ അവസാനം വന്ന പേരുകൾ എം ലിജുവിന്‍റെയും ദീപക് ജോയിയുടേതുമായിരുന്നു. തൃപ്പൂണിത്തുറ മത്സരിക്കാൻ താല്പര്യമുണ്ടോയെന്ന് ലിജുവിനോട് നേരത്തെ താൻ ചോദിച്ചിട്ടുള്ളതാണ്. അമ്പലപ്പുഴയാണ് താത്പര്യമെന്ന് ലിജുവും പറഞ്ഞിരുന്നു. താനായിട്ട് ആരുടേയും പേര് പറഞ്ഞിട്ടില്ല.എന്നാൽ അഭിപ്രായം ചോദിച്ചപ്പോൾ പറഞ്ഞിരുന്നു. സംഘടനാ രംഗത്ത് സജീവമായി ഉണ്ടാകും. മെയ് 4 നു ശേഷമേ മുഖ്യമന്ത്രി ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ. അല്ലാത്ത ചർച്ചകൾ പ്രവർത്തകർക്ക് നിരാശയുണ്ടാക്കുമെന്നും കെ ബാബു പറഞ്ഞു. എം എൽ എ മാരുടെ അഭിപ്രായം കേട്ട ശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതാണ് രീതി. മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പ്രവർത്തകർക്ക് താല്പര്യമില്ല. തനിക്കും അതിനു വ്യക്തിപരമായി താല്പര്യമില്ല. മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ആവർത്തിച്ചുള്ള ചോദ്യത്തിന് ഒരു കോൺഗ്രസുകാരനായിരിക്കും മുഖ്യമന്ത്രി എന്നായിരുന്നു കെ ബാബുവിന്‍റെ മറുപടി.
പ്രസ്‌ക്ലബിന്‍റെ ഉപഹാരം പ്രസിഡന്‍റ് ആർ ഗോപകുമാറും സെക്രട്ടറി എം ഷജിൽ കുമാറും ചേർന്ന് സമ്മാനിച്ചു. ഡെപ്യുട്ടി മേയർ ദീപക് ജോയ് പൊന്നാടയണിയിച്ച് കെ ബാബുവിനെ ആദരിച്ചു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026