l o a d i n g

ഗൾഫ്

ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 12, 2026

ജിദ്ദ: പ്രവാസികള്‍ അഭിമുഖീകരിക്കുന്ന കുടുംബപരവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ക്ക് പ്രമാണബദ്ധമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും, വിശ്വാസരംഗത്തെ ചൂഷണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുമായി ജെ.ഡി.സി.സി. നവംബര്‍ മൂന്നാം വാരത്തില്‍ സംഘടിപ്പിക്കുന്ന ഫാമിലി കോണ്‍ഫറന്‍സ് 2.0-ന്റെ ബവാദി ഏരിയാതല പ്രചാരണോല്‍ഘാടനം ജംഇയ്യത്തുല്‍ ഫര്‍ഹ ഡയറക്ടര്‍ ശൈഖ് സഈദ് അലി മുഹ്സിന്‍ നിര്‍വഹിച്ചു.

ലോകത്താകമാനം വിശ്വാസരംഗം ചൂഷണങ്ങള്‍ക്ക് വിധേയമാണെന്നും യഥാര്‍ത്ഥ അഹ്ലുസ്സുന്നയുടെ വിശ്വാസധാര പിന്തുടരുന്നതിലൂടെ മാത്രമേ വിശ്വാവികള്‍ക്ക് ശാശ്വത വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.

ഇസ്ലാം പൂര്‍ത്തീകരിച്ചുകൊണ്ടാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ്വ) ഈ ലോകത്തോട് വിടപറഞ്ഞത്; അതില്‍ എന്തെങ്കിലും കുറവുവരുത്താനോ കൂട്ടിച്ചേര്‍ക്കാനോ നമുക്ക് അവകാശമില്ല. തന്റെ അന്ത്യനിമിഷങ്ങളില്‍ അവിടുന്ന് രണ്ട് കാര്യങ്ങള്‍ നമുക്കായി വിട്ടേച്ചുപോയിട്ടുണ്ടെന്നും, വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ് അതെന്നും, അവ രണ്ടും മുറുകെപ്പിടിച്ചു ജീവിക്കുന്ന കാലത്തോളം നാം പിഴച്ചുപോവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെ.ഡി.സി.സി. ബവാദി ഏരിയാ പ്രസിഡന്റ് ഡോ. റിയാസ് മാഹിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പീസ് റേഡിയോ പ്രതിനിധി ഹനീഫ് വണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജിദ്ദ ദഅ്വ കോഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട്, ഒ.ഐ.സി.സി. ജിദ്ദ കാസര്‍കോട് ജില്ലാ സെക്രട്ടറി നിധേഷ് ബാലന്‍, വിസ്ഡം വെസ്റ്റേണ്‍ റീജണല്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. മുജീബ് തച്ചമ്പാറ സ്വാഗതവും റമീസ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026