l o a d i n g

ഇന്ത്യ

മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു

Thumbnail
Publisher By     Staff Reporter
October 12, 2026

ഭരത്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ മൈനിങ് ലീസിനെയും ക്രഷര്‍ യൂണിറ്റിനെയും ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ (57) ജനക്കൂട്ടം അടിച്ചു കൊന്നു. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. ഹരിയാന സ്വദേശിയായ ഭദാന, 2003 മുതല്‍ 2008 വരെ രാജസ്ഥാനിലെ ബയാന നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു. ഭരത്പൂരിലെ വൈറ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഭോണ്ട ഗ്രാമത്തിലെ കുന്നിന്‍ പ്രദേശത്താണ് സംഭവം.

ഭോണ്ട ഗ്രാമത്തിലെ കുന്നിന്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ക്രഷര്‍ പ്ലാന്റും മൈനിങ് ലീസും ഭദാനയുടെ ഭാര്യ കമലേഷ് ഭദാനയുടെ പേരിലുള്ളതാണ്. എന്നാല്‍, പഞ്ചായത്തിന്റെ മേച്ചില്‍സ്ഥലം ഖനന വാഹനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് ഭോണ്ട, റായ്പൂര്‍ ഗ്രാമവാസികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ശക്തമായ സമരത്തിലായിരുന്നു. ഇതിന്റെ ഭാഗമായി പലതവണ സമരങ്ങളും റോഡ് ഉപരോധങ്ങളും നടന്നിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി പൂട്ടിക്കിടന്നിരുന്ന ക്രഷര്‍ പ്ലാന്റ് കോടതിയുടെ പ്രത്യേക അനുമതിയോടെ ഞായറാഴ്ച അദ്ദേഹം വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വൈകുന്നേരത്തോടെ മുന്‍ എം.എല്‍.എ സ്ഥലത്തെത്തിയതറിഞ്ഞ് ഇരുന്നൂറിലധികം വരുന്ന ഗ്രാമീണര്‍ സംഘടിച്ചെത്തുകയും വടികളുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അടാര്‍ സിങ് ഭദാനയെ ആദ്യം വൈറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും, തുടര്‍ന്ന് നില അതീവ ഗുരുതരമായതിനാല്‍ ജയ്പൂരിലെ സവായ് മാന്‍ സിങ് (എസ്.എം.എസ്) ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനായ ഗഗന്‍ ശര്‍മ്മയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്ത് പൊലീസും ഉന്നത ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026