l o a d i n g

കായികം

ജിദ്ദ സിഫ് മുപ്പതാം വാര്‍ഷികാഘോഷ നിറവില്‍; ചാമ്പ്യന്‍സ് ലീഗ് കിക്കോഫ് നവംബര്‍ 7ന്

Thumbnail

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം (സിഫ്) മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 21-ാമത് സിഫ് ചാമ്പ്യന്‍സ് ലീഗിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ ഏഴ് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ജിദ്ദയിലെ ജാമിഅ കിങ് അബ്ദുള്‍ അസീസ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരങ്ങള്‍ക്ക് കിക്കോഫ് കുറിക്കുക. 11 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ മൊത്തം 51 മത്സരങ്ങളാണ് അരങ്ങേറുക.

എ, ബി, ഡി എന്നിങ്ങനെ മൂന്ന് ഡിവിഷനുകളിലായി 27 ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. ഏറ്റവും സീനിയര്‍ ടീമുകളുടെ വിഭാഗമായ എ ഡിവിഷനില്‍ ആറ് ടീമുകളും ബി ഡിവിഷനില്‍ 16 ടീമുകളും ജൂനിയര്‍ വിഭാഗമായ ഡി ഡിവിഷനില്‍ അഞ്ച് ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. 27 ടീമുകളിലായി 675 കളിക്കാര്‍ ടൂര്‍ണമെന്റിനായി ബൂട്ടണിയുമെന്ന് സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര പറഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍), ഐലീഗ്, സന്തോഷ് ട്രോഫി മത്സരങ്ങളിലെ മികച്ച താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ദേശീയ, അന്തര്‍ദേശീയ കളിക്കാര്‍ ഇത്തവണയും സിഫ് ടൂര്‍ണമെന്റിലെ പ്രമുഖ ടീമുകള്‍ക്കായി കളത്തിലിറങ്ങും. നിലവാരമുള്ള മികച്ച മത്സരങ്ങള്‍ കാണാനുള്ള 11 ആഴ്ചകളാണ് ജിദ്ദയിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് മുന്നിലുള്ളതെന്ന് ബേബി നീലാമ്പ്ര പറഞ്ഞു.

1995-ല്‍ രൂപീകരിച്ച സിഫ്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തികച്ചും പ്രൊഫഷണലായിട്ടാണ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത്. ഈ സീസണിലും കുറ്റമറ്റ രീതിയില്‍ മത്സരം സംഘടിപ്പിക്കാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. അമ്പയറിങ് ലൈസന്‍സുള്ള സൗദി റഫറിമാരായിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുകയെന്ന് സിഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ജനറല്‍ സെക്രട്ടറിയുമായ നിസാം മമ്പാട് പറഞ്ഞു.

ഉദ്ഘാടന ദിവസം വൈകീട്ട് അഞ്ച് മണിക്കാണ് മത്സരം ആരംഭിക്കുന്നതെങ്കിലും, മറ്റ് വെള്ളിയാഴ്ചകളില്‍ വൈകീട്ട് നാല് മുതല്‍ രാത്രി 11 വരെയായിരിക്കും മത്സരങ്ങള്‍ നടക്കുക. ജനുവരി 16 നായിരിക്കും കലാശപ്പോരാട്ടം.

റബിഅ ടീ മുഖ്യ സ്പോണ്‍സറായ ടൂര്‍ണമെന്റിന് ഈസ്റ്റേണ്‍, ആര്‍.കെ.ജി, ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, ചാംസ്, അല്‍ഹര്‍ബി സ്വിറ്റ്‌സ്, പ്രിന്റെക്സ് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ സംരംഭകര്‍ സഹ സ്‌പോണ്‍സര്‍മാരായും രംഗത്തുണ്ട്.

സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, ജനറല്‍ സെക്രട്ടറി നിസാം മമ്പാട്, ട്രഷറര്‍ അന്‍വര്‍ വല്ലാഞ്ചിറ, മുന്‍ പ്രസിഡന്റും രക്ഷാധികാരിയുമായ കെ.പി അബ്ദുല്‍സലാം, മാധ്യമ വക്താവും രക്ഷാധികാരിയുമായ നാസര്‍ ശാന്തപുരം, വൈസ് പ്രസിഡന്റുമാരായ സലാം കാളികാവ്, യാസിര്‍ അറഫാത്ത്, നിസാം പാപ്പറ്റ, ഫിറോസ് ചെറുകോട്, സെക്രട്ടറി അയ്യൂബ് മുസ്ലിയാരകത്ത്, ജനറല്‍ ക്യാപ്റ്റന്‍ അന്‍വര്‍ കരിപ്പ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
August 12, 2026
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്
August 12, 2026
 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍
August 12, 2026
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026