l o a d i n g

ഇന്ത്യ

പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Thumbnail
Publisher By     Staff Reporter
October 12, 2026

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച ആരോപണങ്ങളും പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്.ഐ.ആര്‍ നടപടിയും ചര്‍ച്ച ചെയ്യാന്‍ ഇന്ത്യാ സഖ്യ നേതാക്കള്‍ ആവശ്യപ്പെട്ട കൂടിക്കാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചു. കൂടിക്കാഴ്ച അനുവദിക്കാത്തതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് അദ്ദേഹം നേതാക്കള്‍ക്ക് ഇ-മെയില്‍ അയച്ചു. വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ നിവേദനം നല്‍കുന്നതിനു പകരം നിയമപരമായ നടപടിക്രമത്തിലൂടെ സമീപിക്കണമെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിലപാട്.
ഇന്ന് സുപ്രീംകോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും ചീഫ് ജസ്റ്റിസിന് പരാതി നല്‍കുമെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ചീഫ് ജസ്റ്റിസിന് നിവേദനം സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 'വോട്ട് മോഷണം' അവസാനിപ്പിക്കുക, എസ്.ഐ.ആര്‍. നിര്‍ത്തിവയ്ക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. വോട്ടിങ് പേപ്പര്‍ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
പാര്‍ട്ടി, ജാതി, മതം, ലിംഗം, സംസ്ഥാനം എന്നിവയുടെ അതിരുകള്‍ക്കപ്പുറം ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നവര്‍ മാര്‍ച്ചില്‍ പങ്കുചേരണമെന്ന് രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്തു.
ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ യുവാക്കളെ പൊലീസ് മര്‍ദിച്ചെന്നും ബി.ജെ.പി. പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധക്കാര്‍ സ്‌നേഹത്തോടെയും സമാധാനത്തോടെയുമാണ് എത്തിയതെന്നും രാഹുല്‍ ഗാന്ധി കുറിച്ചു. സ്‌നേഹവും സാഹോദര്യവും രാജ്യസ്‌നേഹവും പങ്കിട്ട് ഞങ്ങളൊന്നിച്ച് മുന്നേറും, ആരെയും ഭയപ്പെടില്ല -രാഹുല്‍ പറഞ്ഞു.
പ്രതിപക്ഷ നേതാക്കള്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തുകയും തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നിവേദനം കൈമാറുകയും ചെയ്തിരുന്നു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026