l o a d i n g

ബിസിനസ്

ലുലു സൗദിയില്‍ ഫ്‌ലാറ്റ് 50 സെയില്‍; ഓഗസ്റ്റ് 26 മുതല്‍ 29 വരെ എല്ലാ കാറ്റഗറികളിലും 50 ശതമാനം വിലക്കിഴിവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 24, 2026

റിയാദ്: സൗദിയില്‍ സീസണിലെ ഏറ്റവും വലിയ മെഗാ ഓഫര്‍ ഷോപ്പിംഗുമായി ലുലു ഫ്‌ലാറ്റ് ഫിഫ്റ്റി സെയില്‍. രാജ്യത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ എല്ലാ കാറ്റഗറികളിലും 50 ശതമാനം വിലക്കിഴിവ് ഒരുക്കിയാണ് ലുലു ഓണ്‍ സെയില്‍ ഫ്‌ലാറ്റ് ഫിഫ്റ്റി ഓഫറുകള്‍ എത്തുന്നത്. ഓഗസ്റ്റ് 26 മുതല്‍ 29 വരെയുള്ള നാല് ദിവസക്കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. 2024, 2025 വര്‍ഷങ്ങളില്‍ നടന്ന ലുലു ഫ്‌ലാറ്റ് 50 ഓഫര്‍ ഷോപ്പിംഗ് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ വിജയമായതിന് പിന്നാലെയാണ് മൂന്നാം വര്‍ഷവും ലുലുവിന്റെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷങ്ങളിലൊന്ന് സൗദിയിലെത്തുന്നത്. കൂടുതല്‍ ഓഫറുകളും വിപുലമായ കാറ്റഗറികളും അണിനിരത്തിയാണ് ഈ വര്‍ഷത്തെ ഫ്‌ലാറ്റ് 50 ഓഫ് സെയില്‍.

റിയാദില്‍ നടന്ന ചടങ്ങില്‍ ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് അടക്കമുള്ളവര്‍ ചേര്‍ന്ന് ലുലു ഫ്‌ലാറ്റ് ഫിഫ്റ്റി സെയിലിന്റെ ലോഗോ പ്രകാശനം ചെയ്തു. ഇതോടെയാണ് ഈ മെഗാ ഓഫര്‍ ഷോപ്പിംഗ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമായത്.

എല്ലാ കാറ്റഗറികളിലും 50 ശതമാനം വിലക്കിഴിവ്

മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ കാറ്റഗറികളും ഉല്‍പ്പന്നങ്ങളും അണിനിരത്തിയാണ് ഇത്തവണത്തെ ലുലു ഫ്‌ലാറ്റ് ഫിഫ്റ്റി സെയില്‍ ഓഫറുകള്‍. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഗ്രോസറി, വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍, ബേക്കറി, ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ അടക്കം എല്ലാ കാറ്റഗറികളിലും ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വിലക്കിഴിവ് ലഭിക്കും. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഷോപ്പിംഗിന് തയ്യാറെടുക്കുന്ന കുടുംബങ്ങള്‍ക്ക് മുതല്‍ മൊബൈല്‍, ലാപ്‌ടോപ്പ് അടക്കം സ്വന്തമാക്കി ടെക് അപ്‌ഗ്രേഡിന് തയ്യാറെടുക്കുന്നവര്‍ക്കും, ഫാഷന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമടക്കം അവിശ്വസനീയമായ മെഗാ അണ്‍ലിമിറ്റഡ് ഡീലുകളാണ് ലുലു ഫ്‌ലാറ്റ് ഫിഫ്റ്റി സെയിലില്‍ ഒരുക്കിയിരിക്കുന്നത്.

50 ശതമാനം വരെ ഓഫറുകളുമായി റീട്ടെയ്ല്‍ ഷോപ്പുകളും

ഇതിനു പുറമെ ലുലുവിലെ റീട്ടെയ്ല്‍ ഷോപ്പുകളും ഇക്കാലയളവില്‍ ഉപഭോക്താക്കള്‍ക്കായി 50 ശതമാനം വരെ വിലക്കിഴിവ് ഒരുക്കിയിട്ടുണ്ട്. വിവിധ വസ്ത്ര ബ്രാന്‍ഡുകള്‍ക്കടക്കം വന്‍ ഡിസ്‌കൗണ്ടുകളുണ്ടാകും. ഭക്ഷണവിഭവങ്ങള്‍ക്ക് സര്‍പ്രൈസ് ഓഫറുകളുമായി റെസ്റ്റോറന്റുകളും ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തും.

ഈ വര്‍ഷത്തെ ലുലു ഫ്‌ലാറ്റ് ഫിഫ്റ്റി സെയില്‍ ഓരോ ഉപഭോക്താവിനും മികച്ച ലാഭമൊരുക്കുന്നതായിരിക്കുമെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്സ് സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഇതിലൂടെ എല്ലാക്കാലത്തും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വിശ്വാസ്യത അര്‍പ്പിച്ച ഓരോ ഉപഭോക്താവിനും കുടുംബങ്ങള്‍ക്കും നന്ദി അറിയിക്കുക കൂടിയാണ് ലുലു ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ക്കായി ഈസി പേയ്മെന്റ് ഓപ്ഷനുകള്‍

ലുലു ഫ്‌ലാറ്റ് ഫിഫ്റ്റി ഓഫര്‍ ഷോപ്പിംഗ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുഗമവും സൗകര്യപ്രദവുമാക്കാന്‍ റിയാദ് ബാങ്ക്, അറബ് നാഷണല്‍ ബാങ്ക്, എസ്.എന്‍.ബി, സാബ് , എമിറേറ്റ്‌സ് എന്‍.ബി.ഡി, അല്‍ രാജ്ഹി ബാങ്ക് എന്നീ ബാങ്കുകള്‍ വഴി 0% ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്ലാനുകള്‍ക്കൊപ്പം പ്രമുഖ ബാങ്കുകളുടെ വിവിധ ക്രെഡിറ്റ് കാര്‍ഡ് പ്രൊമോഷനുകളും ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. ടാബി, തമാര എന്നിവയിലൂടെ 'ഷോപ്പ് നൗ, പേ ലേറ്റര്‍' സേവനങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ലളിതമായി തുക അടയ്ക്കാനും സൗകര്യമുണ്ട്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026