l o a d i n g

കേരള

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി

Thumbnail
Publisher By     Staff Reporter
October 12, 2026

തിരുവനന്തപുരം: രാജ്യത്തെമ്പാടും ശ്രദ്ധനേടിയ സി.എം.ആര്‍.എല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി. വീണ, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ സംസ്ഥാന വിജിലന്‍സ് കേസെടുത്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ റിപ്പോര്‍ട്ടിന്റെയും ഹൈക്കോടതി നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് വിജിലന്‍സ് രണ്ട് വെവ്വേറെ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.

അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഒന്നാം പ്രതിയും മകള്‍ വീണ രണ്ടാം പ്രതിയുമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ (കുഴല്‍പ്പണം) നിയമപ്രകാരമുള്ള രണ്ടാമത്തെ കേസില്‍ മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒന്നാം പ്രതിയാകും. രണ്ട് കേസുകളിലും ടി. വീണ പ്രതിപ്പട്ടികയിലുണ്ട്. അന്വേഷണത്തിനായി വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കും.

നേരത്തെ ഇ.ഡി കത്തിലെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഡി.ജി.പി രൂപീകരിച്ചിരുന്ന പ്രത്യേക സംഘത്തിന്റെ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് അഴിമതി നിരോധന നിയമപ്രകാരം നേരിട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്.

റിവിഷന്‍ ഹര്‍ജി തള്ളിയ ശേഷമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള വിവരങ്ങള്‍ ഇ.ഡി ഡി.ജി.പിക്ക് കൈമാറിയതെന്നും, അതിനാല്‍ മറ്റ് കോടതി ഉത്തരവുകള്‍ ഫലപ്രദമായ അന്വേഷണത്തിന് തടസ്സമാകില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും

അതേസമയം, തങ്ങള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും മകള്‍ വീണയും ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചതെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു.

ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ നേരിട്ട് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിയമപരമായി തെറ്റാണെന്നാണ് അപ്പീലിലെ പ്രധാന വാദം. ഡിവിഷന്‍ ബെഞ്ചിന്റെ അന്തിമ വിധി വരുന്നതുവരെ വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും, അപ്പീല്‍ ഹര്‍ജി ഇന്ന് തന്നെ അടിയന്തരമായി പരിഗണിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകര്‍ മുഖേന ഇവര്‍ ആവശ്യപ്പെടും.

അനാവശ്യ ധൃതി കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
സി.എം.ആര്‍.എല്‍ കേസില്‍ കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതികരിച്ചു. കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ വ്യക്തിപരമായ വിരോധമോ അനാവശ്യ ധൃതിയോ കാണിച്ചിട്ടില്ലെന്നും, നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികളിലേക്ക് കടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിലെ മറ്റ് പ്രതികളെക്കുറിച്ചും ചുമത്തിയിട്ടുള്ള നിര്‍ദ്ദിഷ്ട വകുപ്പുകളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ വിജിലന്‍സ് വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026