l o a d i n g

ഗൾഫ്

യുഡിഎഫിന്റെ വിജയം ഉറപ്പാക്കുക: ആഹ്വാനവുമായി വേള്‍ഡ് കെഎംസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 8, 2026

ദുബായ്: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് വേള്‍ഡ് കെഎംസിസി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. യുഡിഎഫ് പ്രകടനപത്രികയിലെ പ്രവാസി ക്ഷേമ വാഗ്ദാനങ്ങള്‍ കേരളത്തിന്റെ വികസനത്തിലും പ്രവാസി ജീവിതത്തിലും പുതിയ അധ്യായം കുറിക്കുമെന്ന് പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി പുത്തൂര്‍ റഹ്‌മാന്‍, ട്രഷറര്‍ യു.എ. നസീര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നോര്‍ക്ക ഉള്‍പ്പെടെയുള്ള പ്രവാസി സംവിധാനങ്ങളെ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരുന്ന 'പ്രവാസി കോര്‍പ്പറേഷന്‍' രൂപീകരണം യുഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമാണ്. ചിതറിക്കിടക്കുന്ന സംവിധാനങ്ങളെ ഏകീകരിക്കുന്നതിലൂടെ പ്രവാസികള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കാനും അവരുടെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയോടെ ലാഭവിഹിതം ഉറപ്പാക്കാനും സാധിക്കും. മടങ്ങിവരുന്നവരുടെ പുനരധിവാസത്തിനും സംരംഭങ്ങള്‍ക്കും ഈ കോര്‍പ്പറേഷന്‍ കരുത്താകും.

പ്രവാസികള്‍ നേരിടുന്ന നിയമപരമായ പ്രശ്‌നങ്ങളും വഞ്ചനകളും പരിഹരിക്കാന്‍ സിവില്‍ കോടതിയുടെ അധികാരങ്ങളോടെ പ്രവാസി കമ്മീഷന്‍ രൂപീകരിക്കുന്നത് ചരിത്രപരമായ തീരുമാനമാണ്. അര്‍ദ്ധ-ജുഡീഷ്യല്‍ പദവിയുള്ള ഈ കമ്മീഷന്‍ നീതി ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

വിദേശ പഠനത്തിനായി കെ.ആര്‍. നാരായണന്‍ സ്‌കോളര്‍ഷിപ്പ്, ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ റൂട്ട് ഡെവലപ്മെന്റ് ഫണ്ട്, പ്രവാസി ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കും, പ്രവാസി കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, കണ്ണൂര്‍ വിമാനത്താവളത്തിന്റെ സമഗ്ര വികസനം എന്നിവയെല്ലാം പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്.

ഭരണ മികവിനേക്കാള്‍ കോടികള്‍ മുടക്കിയുള്ള പി.ആര്‍. പ്രവര്‍ത്തനങ്ങളിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സമൂഹത്തില്‍ വിദ്വേഷം വിതച്ചും സാമുദായിക ഭിന്നത വര്‍ദ്ധിപ്പിച്ചും ഇടതുമുന്നണി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ആശങ്കാജനകമാണ്.

ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ യുഡിഎഫ് അധികാരത്തില്‍ വരുന്നത് കാലത്തിന്റെ ആവശ്യമാണ്. മുന്‍കാലങ്ങളിലെപ്പോലെ 'വോട്ടുവിമാനങ്ങള്‍' ഒരുക്കാന്‍ പരിമിതികളുള്ള സാഹചര്യത്തില്‍, ഓരോ കെഎംസിസി പ്രവര്‍ത്തകനും തങ്ങളുടെ കുടുംബാംഗങ്ങളുടെ വോട്ടുകള്‍ യുഡിഎഫിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഗ്ലോബല്‍ കെഎംസിസി അഭ്യര്‍ത്ഥിച്ചു.

Latest News

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026