l o a d i n g

ഗൾഫ്

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 21, 2026

ജിദ്ദ: നീതി എന്നത് കേവലം നിയമസംഹിതയല്ല, മറിച്ച് പ്രപഞ്ചത്തിന്റെ സമാധാനപരമായ നിലനില്‍പ്പിന് ആധാരമായ സന്തുലിതാവസ്ഥയാണെന്ന് പ്രബോധകനും പ്രഭാഷകനുമായ ഫിറോസ് കൊയിലാണ്ടി അഭിപ്രായപ്പെട്ടു. 'നീതി തേടുന്ന ലോകം' എന്ന വിഷയത്തില്‍ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച വാരാന്ത്യ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകാശത്തെ ഉയര്‍ത്തുകയും അവിടെ ഒരു തുലാസ് (സന്തുലിതാവസ്ഥ) സ്ഥാപിക്കുകയും ചെയ്തു എന്ന ഖുര്‍ആനിക ദര്‍ശനം പ്രപഞ്ചത്തിന്റെ ഓരോ അണുവിലും നീതിയുടെ കണക്കുണ്ടെന്നാണ് വ്യക്തമാക്കുന്നത്. പ്രകൃതി അതിന്റെ സന്തുലിതാവസ്ഥ തെറ്റിച്ചാല്‍ ദുരന്തങ്ങളുണ്ടാകുന്നതുപോലെ, മനുഷ്യന്‍ സാമൂഹിക ജീവിതത്തില്‍ നീതി തെറ്റിക്കുമ്പോള്‍ അവിടെ യുദ്ധങ്ങളും അധിനിവേശങ്ങളും ഉണ്ടാകുന്നു. ശത്രുവിനോടുള്ള വിരോധം നീതികേട് പ്രവര്‍ത്തിക്കാന്‍ കാരണമാകരുത് എന്ന ഖുര്‍ആനിക തത്വം മനുഷ്യര്‍ നെഞ്ചോട് ചേര്‍ത്താല്‍ നീതിപാലനം എളുപ്പമാകും.

നീതി എന്നത് വ്യക്തിയുടെ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിക്കേണ്ട ഒന്നാണ്. 'നിങ്ങള്‍ ഓരോരുത്തരും ഭരണാധികാരികളാണ്' എന്ന പ്രവാചക വചനം ഉദ്ധരിച്ചുകൊണ്ട്; കുടുംബത്തിലും കച്ചവടത്തിലും സംസാരത്തിലും നീതി പുലര്‍ത്താന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം മകള്‍ ഫാത്തിമയാണെങ്കിലും നിയമം ഒരുപോലെയായിരിക്കുമെന്ന പ്രവാചകന്റെ പ്രഖ്യാപനം നീതിനിര്‍വ്വഹണത്തിലെ വിട്ടുവീഴ്ചയില്ലാത്ത മാതൃകയാണ്.

ഖന്‍ദഖ് യുദ്ധവേളയില്‍ ശത്രുപക്ഷത്തുള്ള 'ഗത്ഫാന്‍' ഗോത്രത്തെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പ്രവാചകന്‍ (സ) നടത്തിയ ശ്രമം അദ്ദേഹം അനുസ്മരിച്ചു. മദീനയിലെ ഈത്തപ്പഴ വിളവെടുപ്പിന്റെ മൂന്നിലൊന്ന് (1/3) അവര്‍ക്ക് നല്‍കാമെന്നും പകരം അവര്‍ പിരിഞ്ഞുപോകണമെന്നുമായിരുന്നു ആ സന്ധി സംസാരം. സ്വന്തം ജനതയുടെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി ശത്രുവിനോട് പോലും വിട്ടുവീഴ്ചകള്‍ക്കും സാമ്പത്തികമായ കൊടുക്കല്‍വാങ്ങലുകള്‍ക്കും തയ്യാറാകുന്നത് ഭീരുത്വമല്ല, മറിച്ച് ദീര്‍ഘവീക്ഷണമുള്ള നീതിബോധമാണ്.

യുദ്ധത്തേക്കാള്‍ സമാധാനത്തിന് പ്രാധാന്യം നല്‍കിയ ഈ പ്രവാചക ചര്യയാണ് ഗള്‍ഫ് ഭരണാധികാരികളുടെ നയതന്ത്ര നിലപാടുകളില്‍ ദൃശ്യമാകുന്നതെന്നും, സ്വന്തം നാടിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പ്രവാചകന്‍ നടത്തിയ വിട്ടുവീഴ്ചകള്‍ ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ നീതിയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും നൗഫല്‍ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.

Latest News

പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026