l o a d i n g

ഗൾഫ്

യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 20, 2026

റിയാദ്: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വന്‍ വിജയം കൈവരിക്കുമെന്ന് റിയാദ് ഒ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റി വിലയിരുത്തി. ഭരണത്തുടര്‍ച്ചയെന്ന പ്രതീക്ഷ നഷ്ടപ്പെട്ട എല്‍.ഡി.എഫ് പരാജയഭീതിയാല്‍ സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍ നടത്തുന്നതായി യോഗം ആരോപിച്ചു. റിയാദിലെ ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് വിശദീകരണ യോഗത്തിലായിരുന്നു ഈ അഭിപ്രായപ്രകടനം.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പേ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നത് തികച്ചും അനാവശ്യമാണെന്ന് യോഗം വിമര്‍ശിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എ.ഐ.സി.സി. ആയിരിക്കും. അതുവരെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാല്‍ നേതാക്കള്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നും പ്രവാസി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ മുന്നണിക്കുണ്ടാകുമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. അധികാരത്തിലെത്തുമെന്ന് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, സന്തോഷ് വിളയില്‍, അമീര്‍ പട്ടണത്ത്, സജീര്‍ പൂന്തുറ, സൈഫ് കായംകുളം, റഫീഖ് വെമ്പായം, ഹക്കീം പട്ടാമ്പി, അബ്ദുല്‍ കരീം കൊടുവള്ളി, അഷ്‌റഫ് മേച്ചേരി, ബഷീര്‍ കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറിമാരായ സുരേഷ് ശങ്കര്‍ സ്വാഗതവും ഷംനാദ് കരുനാഗപ്പള്ളി നന്ദിയും രേഖപ്പെടുത്തി.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026