l o a d i n g

ബിസിനസ്

ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 21, 2026

ലോസ് ആഞ്ചലസ്-ആഗോള ടെക് ഭീമന്മാരായ ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോണ്‍ ടെര്‍നസിനെ നിയമിച്ചു. കഴിഞ്ഞ 15 വര്‍ഷമായി കമ്പനിയെ നയിച്ചിരുന്ന ടിം കുക്ക് സ്ഥാനമൊഴിയുന്നതിനെത്തുടര്‍ന്നാണ് ഈ മാറ്റം. സെപ്റ്റംബര്‍ ഒന്നിന് ടെര്‍നസ് ഔദ്യോഗികമായി ചുമതലയേല്‍ക്കും. സ്ഥാനമൊഴിയുന്ന ടിം കുക്ക് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തുടരുമെന്ന് ആപ്പിള്‍ അറിയിച്ചു.

2011-ല്‍ സ്റ്റീവ് ജോബ്‌സില്‍ നിന്നാണ് ടിം കുക്ക് ആപ്പിളിന്റെ നേതൃത്വം ഏറ്റെടുത്തത്. കുക്കിന്റെ കാലയളവില്‍ ആപ്പിള്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായി വളര്‍ന്നിരുന്നു. നിലവില്‍ ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റാണ് ജോണ്‍ ടെര്‍നസ്. 2001-ല്‍ ആപ്പിളില്‍ ചേര്‍ന്ന അദ്ദേഹം ഐഫോണ്‍, ഐപാഡ്, മാക് കമ്പ്യൂട്ടറുകള്‍ തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയിലും വികസനത്തിലും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭാവിയിലെ നേതൃസ്ഥാനത്തേക്ക് വര്‍ഷങ്ങളായി ആപ്പിള്‍ തയ്യാറെടുപ്പുകള്‍ നടത്തിവന്നിരുന്ന വ്യക്തിയാണ് 50-കാരനായ ടെര്‍നസ്. നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള പുത്തന്‍ സാങ്കേതികവിദ്യകളിലേക്ക് കമ്പനി ചുവടുമാറുന്ന നിര്‍ണ്ണായക ഘട്ടത്തിലാണ് ഈ നേതൃമാറ്റം എന്നതും ശ്രദ്ധേയമാണ്.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026