l o a d i n g

ഗൾഫ്

ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 21, 2026

റിയാദ്- സാംസ്‌കാരിക മേഖലയില്‍ ഇന്ത്യയുമായും, ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഖത്തറുമായും സഹകരിക്കുന്നതിനുള്ള ധാരണാപത്രങ്ങള്‍ സൗദി ശൂറ കൗണ്‍സില്‍ അംഗീകരിച്ചു. നിര്‍മ്മിത ബുദ്ധി, ഡാറ്റാ സൊല്യൂഷനുകള്‍ എന്നിവയില്‍ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുമായി സഹകരിക്കാനും തീരുമാനമായി. പരമ്പരാഗത കലകള്‍ക്കായുള്ള റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും അവയുടെ സാമ്പത്തിക-സാമൂഹിക സ്വാധീനം വിലയിരുത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും യോഗം നിര്‍ദ്ദേശിച്ചു.

ഭിന്നശേഷിക്കാര്‍ക്കുള്ള സേവനങ്ങളെക്കുറിച്ചും യോഗത്തില്‍ സജീവമായ ചര്‍ച്ചകള്‍ നടന്നു. ഭിന്നശേഷിക്കാര്‍ക്ക് ചക്രക്കസേരകള്‍, ശ്രവണസഹായികള്‍, കൃത്രിമ അവയവങ്ങള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം അംഗമായ ഡോ. ഇബ്രാഹിം അല്‍-ഹദീദി ചൂണ്ടിക്കാട്ടി. വിദൂര ഗവര്‍ണറേറ്റുകളില്‍നിന്ന് ആശുപത്രികളിലേക്ക് ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമോ സബ്സിഡി നിരക്കിലോ ഉള്ള ഗതാഗത സൗകര്യം ഏര്‍പ്പെടുത്തണമെന്നും, സഞ്ചരിക്കുന്ന പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ഡോ. അമല്‍ അല്‍-ഹസാനി ആവശ്യപ്പെട്ടു. സേവനങ്ങളുടെ വേഗവും സുതാര്യതയും വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തീരുമാനങ്ങള്‍ എടുക്കണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നു.

Latest News

രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഐ.സി.എഫ്
October 13, 2026
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
ഇന്ത്യ-സൗദി വിമാന സര്‍വീസുകളില്‍ തടസ്സം: ജിദ്ദ കോണ്‍സുലേറ്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
October 13, 2026
 സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
സോണി പാറക്കലിന് 'കളരി' യാത്രയയപ്പ്
October 13, 2026
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
അബ്ദുല്‍ ഗഫൂര്‍ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ്
October 13, 2026
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026