l o a d i n g

ഗൾഫ്

'1.4 കോടി ഇറാനികള്‍ ജീവന്‍ നല്‍കാന്‍ തയ്യാര്‍'; ട്രംപിന്റെ അന്ത്യശാസനത്തിന് മറുപടിയുമായി ഇറാന്‍ പ്രസിഡന്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 7, 2026

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനത്തിന് വിട്ടുവീഴ്ചയില്ലാത്ത മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. വലിയ യുദ്ധമുണ്ടായാല്‍ താനുള്‍പ്പെടെ 1.4 കോടി ഇറാനികള്‍ രാജ്യാഭിമാനത്തിനായി ജീവന്‍ ബലിനല്‍കാന്‍ സന്നദ്ധരാണെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിലൂടെ പ്രഖ്യാപിച്ചു.

ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്ന ട്രംപിന്റെ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇറാന്‍ പ്രസിഡന്റിന്റെ ഈ നിര്‍ണ്ണായക പ്രതികരണം. '1.4 കോടിയിലധികം ഇറാനികള്‍ സ്വയം സമര്‍പ്പണത്തിനായി തയ്യാറെടുത്ത് കഴിഞ്ഞു. ഞാനും എന്റെ ജീവിതം ഇറാന് വേണ്ടി നല്‍കാന്‍ എന്നും സന്നദ്ധനാണ്,' അദ്ദേഹം കുറിച്ചു. രാജ്യത്തെ 9 കോടി ജനങ്ങളില്‍ വലിയൊരു വിഭാഗം സര്‍ക്കാരിനോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് കാണിച്ച് അമേരിക്കയുടെ ആക്രമണ നീക്കത്തെ പ്രതിരോധിക്കാനാണ് ഈ പ്രഖ്യാപനം ലക്ഷ്യമിടുന്നത്.

യുദ്ധം ആരംഭിച്ചത് മുതല്‍ ടെക്സ്റ്റ് മെസേജുകളിലൂടെയും മാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ സന്നദ്ധപ്രവര്‍ത്തകരെ തേടുന്നുണ്ടായിരുന്നു. നേരത്തെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളേക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ ഇപ്പോള്‍ യുദ്ധസന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് പെസെഷ്‌കിയാന്‍ അവകാശപ്പെടുന്നത്.

ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കിയില്ലെങ്കില്‍ ചൊവ്വാഴ്ച രാത്രിയോടെ ഇറാനിലെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതിന് മറുപടിയായി ഇറാന്‍ തങ്ങളുടെ ആള്‍ശക്തിയും പോരാട്ടവീര്യവും ഉയര്‍ത്തിക്കാട്ടുന്നത് മേഖലയിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ട്രംപിന്റെ സമയപരിധി അവസാനിക്കുന്നതോടെ ഒരു വലിയ യുദ്ധത്തിലേക്കാണോ ലോകം നീങ്ങുന്നത് എന്ന ആശങ്കയിലാണ് രാജ്യാന്തര സമൂഹം.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026