l o a d i n g

ഗൾഫ്

ഇറാന്റെ ഭീഷണിയെത്തുടര്‍ന്ന് കിംഗ് ഫഹദ് കോസ്വേ അടച്ചു, ഗള്‍ഫ് മേഖലയില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 7, 2026

ദുബായ്: സൗദി അറേബ്യയെയും ബഹ്റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലമായ കിംഗ് ഫഹദ് കോസ്വേ, ഇറാന്റെ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അടച്ചു.

കിംഗ് ഫഹദ് കോസ്വേ അതോറിറ്റിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ 'മുന്‍കരുതല്‍ നടപടി' എന്ന നിലയിലാണ് വാഹനഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനമായ ബഹ്റൈനെ അറേബ്യന്‍ ഉപദ്വീപുമായുള്ള കരമാര്‍ഗം ബന്ധിപ്പിക്കുന്ന ഏക വഴിയാണ് 15.5 മൈല്‍ നീളമുള്ള ഈ പാലം.

ഈ പാലത്തിലൂടെ പ്രതിദിനം ശരാശരി 30,000 മുതല്‍ 40,000 വരെ വാഹനങ്ങള്‍ കടന്നുപോകാറുണ്ട്. എന്നാല്‍ വാരാന്ത്യങ്ങളിലും (ണലലസലിറ)െ മറ്റ് വിശേഷദിവസങ്ങളിലും ഈ എണ്ണം ഗണ്യമായി വര്‍ദ്ധിക്കാറുണ്ട്. 2024-ലെ കണക്കുകള്‍ പ്രകാരം ഏകദേശം 1.3 കോടി വാഹനങ്ങളാണ് ആ വര്‍ഷം ഈ പോലത്തിലൂടെ കടന്നു പോയത്. ഏകദേശം 3 കോടിയോളം യാത്രക്കാര്‍ ഒരു വര്‍ഷം ഇതിലൂടെ സഞ്ചരിക്കുന്നുവെന്നാണ് കണക്ക്

ഇറാന്‍ അടച്ചുപൂട്ടിയ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി 8 മണിക്കുള്ളില്‍ കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്നാല്‍ ഈ ഭീഷണിക്ക് വഴങ്ങാന്‍ ഇറാന്‍ തയാറായിട്ടില്ല. അതിനാല്‍ ഗള്‍ഫ് മേഖലയില്‍ വരും മണിക്കൂറുകളില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണുളളത്.

Latest News

പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
പരിഭ്രാന്തരാകരുത്; ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍
October 14, 2026
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
സൗദിയിലെ ഹൂതി ആക്രമണം: ഇരകള്‍ക്ക് രക്തദാനവുമായി പോളിഷ് എംബസി അധികൃതര്‍
October 14, 2026
 സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
സലീം കൂട്ടിലങ്ങാടിക്ക് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ്
October 14, 2026
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
ചീമാടന്‍ മുസ്തഫക്ക് അരീക്കോട് ജിദ്ദ കെ.എം.സി.സി.യുടെ ഹൃദ്യമായ യാത്രയയപ്പ്
October 14, 2026
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
റിയാദ്, അല്‍ഖര്‍ജ് അപകടമുന്നറിയിപ്പ് പിന്‍വലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം
October 14, 2026
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
കായല്‍ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര-2; ദിനേന സീ കൊച്ചിയും സീ കടമക്കുടിയുമായി രണ്ട് സര്‍വീസുകള്‍, നിരക്ക് 200, 300
October 14, 2026
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി;  പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
പിണറായി നടത്തിയത് 30 വിദേശ യാത്രകള്‍; കൈപ്പറ്റിയത് 1.15 കോടി; പി. പ്രസാദിന്റെയും ഗണേഷ് കുമാറിന്റെയും എല്ലാ യാത്രകളും സ്വകാര്യ
October 14, 2026
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
അനുവാചകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പീസ് റേഡിയോ സംഗമം
October 14, 2026
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
പ്രവാചകനിന്ദ: സൗദി അറേബ്യയില്‍ ശ്രീലങ്കന്‍ യുവാവിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കി
October 14, 2026
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
മൂന്ന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള 'അല്‍ മുസ്‌നദ്'; പുരാതന അറബി ലിപിയില്‍ അത്ഭുതം തീര്‍ത്ത് സൗദി മ്യൂസിയത്തില്‍ ഇടംനേടി മലയാളി യുവാവ്
October 14, 2026