l o a d i n g

കേരള

സിയാലിനെ മള്‍ട്ടിമോഡല്‍ കാര്‍ഗോ ശൃംഖലയുടെ കേന്ദ്രമാക്കും - മുഖ്യമന്ത്രി

Thumbnail

കൊച്ചി: സംസ്ഥാനത്ത് വ്യോമ, റോഡ്, റെയില്‍, ജല മാര്‍ഗങ്ങള്‍ സംയോജിപ്പിച്ച് മള്‍ട്ടിമോഡല്‍ കാര്‍ഗോ ശൃംഖല സ്ഥാപിക്കുമെന്നും അതിന്റെ കേന്ദ്രമാക്കി കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍)
സംഘടിപ്പിച്ച രാജ്യാന്തര കാര്‍ഗോ ബിസിനസ് സമ്മിറ്റിന്റെ പ്ലീനറി സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഗോ ബിസിനസ്സിന്റെ വിപുലീകരണത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങി. നിരവധി സ്ഥാപനങ്ങളുടെ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, അത്യാധുനിക വെയര്‍ഹൗസുകള്‍ തുടങ്ങിയവ കൊച്ചിയുടെ സമീപപ്രദേശങ്ങളിലായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇത് സിയാല്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങളുടെ രജത ജൂബിലി വര്‍ഷമാണ്. ആഭ്യന്തരവും അന്താരാഷ്ട്രവുമായ കാര്‍ഗോ, ട്രാന്‍സ്ഷിപ്പ്‌മെന്റ് എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടെ രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ വെയര്‍ഹൗസിംഗ് സൗകര്യങ്ങള്‍ സിയാലില്‍ ഒരുക്കിയിട്ടുണ്ട്. 250-ല്‍ അധികം കാര്‍ഗോ ഏജന്‍സികളും, 23 അന്താരാഷ്ട്ര എയര്‍ലൈനുകളും, അഞ്ച് ആഭ്യന്തര എയര്‍ലൈനുകളും സിയാല്‍ കാര്‍ഗോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. കൂടാതെ, തിരുപ്പൂര്‍, കോയമ്പത്തൂര്‍ കാര്‍ഗോ ഹബ്ബ് അടുത്താണ് എന്നതും സിയാലിന്റെ കാര്‍ഗോ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളം എന്നതിനപ്പുറം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കാന്‍ സിയാലിനായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,000 മെട്രിക് ടണ്ണിലേറെ ചരക്കുകള്‍ സിയാല്‍ കൈകാര്യം ചെയ്തു. ഇത് നടപ്പ് സാമ്പത്തിക വര്‍ഷം 74,000 മെട്രിക് ടണ്ണായി ഉയരും. അമ്പത് ശതമാനം ലാഭ വിഹിതമാണ് നിക്ഷേപകര്‍ക്ക് സിയാല്‍ നല്‍കിയത്. പ്രവര്‍ത്തനം കൊണ്ട് രാജ്യത്തിനാകെ മാതൃകയാണ് സിയാലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളത്തിന്റെ ആധുനികവല്‍ക്കരണത്തിനോടൊപ്പം സമീപപ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സിയാല്‍ പ്രാധാന്യം നല്‍കുന്നു. നാല് പഞ്ചായത്തുകള്‍ക്ക് ഗുണം ലഭിക്കുന്ന തരത്തില്‍ 40 കോടി രൂപ ചെലവില്‍ സിയാല്‍ ഒരുക്കുന്ന മൂന്ന് പാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സര്‍ട്ടിഫിക്കേഷനായി സിയാല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാലുടന്‍ ഫാര്‍മ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഗോ കയറ്റുമതി രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങളെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു.

സിയാല്‍ കേന്ദ്രീകരിച്ച് ലോജിസ്റ്റിക്‌സ് ഇക്കോസിസ്റ്റം: മന്ത്രി പി രാജീവ്

സിയാലിന് ചുറ്റും വലിയൊരു ലോജിസ്റ്റിക്‌സ് ഇക്കോസിസ്റ്റം രൂപപ്പെടുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോജിസ്റ്റിക്‌സ് പോളിസി വലിയ നിക്ഷേപങ്ങള്‍ക്കാണ് വഴിതുറന്നത്. ഈ മേഖലയില്‍ ആഗോളതലത്തിലും രാജ്യത്തും ശ്രദ്ധേയരായ പ്രമുഖ കമ്പനികള്‍ സിയാലിന് ചുറ്റുമായി ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.

കാര്‍ഗോ വികസനത്തിനൊപ്പം ഈ മേഖലയിലെ മാനവവിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേക കോഴ്‌സുകള്‍ ആരംഭിക്കുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. സിയാല്‍ കാര്‍ഗോ വിഭാഗം 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്നാണ് രാജ്യാന്തര കാര്‍ഗോ ബിസിനസ് സമ്മിറ്റ് സംഘടിപ്പിച്ചത്.

ചടങ്ങില്‍ എം.എല്‍.എ മാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റീത്താ പോള്‍, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ്, സിയാല്‍ ഡയറക്ടര്‍ വര്‍ഗീസ് ജേക്കബ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി മനു, സിയാല്‍ കാര്‍ഗോ വിഭാഗം മേധാവി സതീഷ് കുമാര്‍ ആര്‍ പൈ എന്നിവര്‍ പങ്കെടുത്തു.

Latest News

 പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
April 21, 2026
 ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
April 21, 2026
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
April 21, 2026
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
April 21, 2026
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
April 21, 2026
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
April 21, 2026
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
April 21, 2026
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
April 21, 2026
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
April 20, 2026
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
April 20, 2026