l o a d i n g

കേരള

ഓട്ടപ്പാച്ചിലിലും പ്രതിപക്ഷ നേതാവ് വായിച്ചുതീര്‍ത്തത് 60 പുസ്തകങ്ങള്‍, അത്ഭുതം കൂറി സോഷ്യല്‍ മീഡിയ

Thumbnail


തിരുവനന്തപുരം- തിരക്കേറിയ ഓട്ടത്തിനിടയിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ 2025 ല്‍ വായിച്ചു തീര്‍ത്തത് 60 പുസ്തകങ്ങള്‍. ഇംഗ്ലീഷും മലയാളവുമടക്കം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മികച്ച പുസ്തകങ്ങളെല്ലാം സതീശന്റെ വായനയിലൂടെ കടന്നുപോയി. പ്രതിപക്ഷ നേതാവ് തന്നെ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ 60 പുസ്തകങ്ങളുടേയും പട്ടിക കൊടുത്തിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പും മറ്റനേകം തിരക്കുകള്‍മൂലവും പ്രതീക്ഷിച്ചത്ര വായന ഉയര്‍ന്നില്ലെന്ന് പറഞ്ഞാണ് സതീശന്‍ വായിച്ച പുസ്തകങ്ങളുടെ പട്ടിക ഇട്ടിരിക്കുന്നത്. നൂറുകണക്കിന് കമന്റുകളാണ് പോസ്റ്റിന് അടിയില്‍ പ്രത്യക്ഷപ്പെട്ടത്. തികച്ചും അവിശ്വസനീയമെന്നാണ് മിക്കവരുടേയും കമന്റ്. ഇത്രയും വലിയ തിരക്കിനിടയില്‍ ഇത്രയും പുസ്തകങ്ങള്‍ വായിച്ചുതീര്‍ക്കുന്നതില്‍ പലരും അത്ഭുതംകൂറി. പ്രതിപക്ഷനേതാവിനെ അഭിനന്ദിച്ചാണ് മിക്ക പ്രതികരണങ്ങളും. അദ്ദേഹത്തിന്റെ വാക്കിലും സംസാരത്തിലും തെളിയുന്ന നിലവാരം ഈ വായനയിലൂടെ നേടുന്നതാണെന്നും പലരും അഭിപ്രായപ്പെട്ടു. വായിക്കാന്‍ മറക്കാതിരിക്കേണ്ട മറ്റു ചില പുസ്തകങ്ങള്‍ അവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

മികച്ച വായനക്കാരനാണ് സതീശനെന്നത് നേരത്തെ പുസ്തകപ്രേമികള്‍ക്ക് അറിയുന്ന കാര്യമാണ്. സാഹിത്യ സദസ്സുകളിലും പുസ്തക പ്രകാശന വേദികളിലും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നതാണ്. സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്‍.ഇ സുധീറുമായി നടത്തിയ സംഭാഷണത്തിലൂടെയും ഇക്കാര്യം വ്യക്തമാണ്. വായനക്കായി തനിക്കൊരു സുഹൃദ് വലയമുണ്ടെന്നും സതീശന്‍ വെളിപ്പെടുത്തിയിരുന്നു.

പ്രതിപക്ഷനേതാവ് 2025 ല്‍ വായിച്ച പുസ്തകങ്ങള്‍ ഇവയാണ്:


1. The Menopause Brain: Dr Lisa Mosconi
2. Gods, Guns and Missionaries: Manu S Pillai
3. Mother Mary Comes to me: Arundhathi Roy
4. The Elsewhereans: Jeet Thayil
5. Farewell To Gabo And Mercedse: Rodrigo Garcia
6. Patriot: Alexy Navalny
7. Murder in the Gulag: John Sweeney
8. Theft: Abdulrazak gurnah
9. The Vegetarian: Han Kang
10. The Nutmeg's Curse: Amitav Ghosh
11. Freedom to Think: Susie Alegre
12. The Story of schisms and isms: R.Mohan
13. Congress Radio- Usha Mehta and the Underground Radio Station of 1942: Usha Thakkar
14. The Winding Way of Life.- The memoirs of an Advocate: Adv. MVS Nampoothiry
15. Notes from Willingdon Island: N Ramachandran
16. Ready, Relevant and Resurgent: Gen Anil Chauhan
17. The Menon Investigation: Saharu Nusaiba Kannanari
18. Nehru's India: Past, Present & Future: Aditya Mukherjee
19. How to Lose a Country- The 7 Steps from Democracy to Dictatorship: Ece Temelkuran
20. Expositions- Essays on Society, Language, and Literature: Dr. Jancy James
21. The Master and Margarita: Mikhail Bulgakov
22. De- Ideologizing India- Modi and His Men At Work: R Sreekantan Nair
23. പട്ടുനൂല്‍പ്പുഴു: എസ്. ഹരീഷ്
24. തപോമയിയുടെ അച്ഛന്‍: ഇ.സന്തോഷ്‌കുമാര്‍
25. മരിയ വെറും മരിയ: സന്ധ്യാ മേരി
26. അല്ലോ ഹലന്‍: അംബികാസുധന്‍ മാങ്ങാട്
27. നാരായണഗുരു: പി.കെ ബാലകൃഷ്ണന്‍
28. പ്രോത്താസീസിന്റെ ഇതിഹാസം: വിനോയ് തോമസ്
29. മാഞ്ഞുപോയ ശംഖുമുദ്ര: എം.ജി ശശിഭൂഷണ്‍
30. ഉല: കെ.വി മോഹന്‍കുമാര്‍
31. കരയിലെ മീനുകള്‍: നിര്‍മ്മല
32. താദാത്മ്യം: സി.വി ബാലകൃഷ്ണന്‍
33. പരമപദം: സജില്‍ ശ്രീധര്‍
34. ബ്രാഹ്‌മണാധിപത്യം: പി. ഗംഗാധരന്‍
35. അന്തക വള്ളികള്‍: സേതു
36. അമ്പിളിമോള്‍ തിരോധാനം: ജി.ആര്‍ ഇന്ദുഗോപന്‍
37. വല്ലി: ഷീലാ ടോമി
38. അരശ്: സോക്രട്ടീസ് കെ. വാലത്ത്
39. ചാരം: ജോണ്‍ മുണ്ടക്കയം
40. ഒഴുകാതെ ഒരു പുഴ: ചന്ദ്രമതി
41. അക്ഷയ മിഥില: ഗിരിജ സേതുനാഥ്
42. ഒതപ്പ്: സാറാ ജോസഫ്
43. ആനന്ദം പരമാനന്ദം: ആനന്ദ് ജോര്‍ജ്
44. വിസ്മയ തീരത്ത്: പി.ടി ചാക്കോ
45. വിശപ്പ്, പ്രണയം, ഉന്മാദം: മുഹമ്മദ് അബ്ബാസ്
46. ബാക്ക് പാക്കര്‍: അജിത്ത് ലോറന്‍സ്
47. എന്റെ ഗ്രാമം ചേന്ദമംഗലം: സതീശന്‍ കുളത്തുങ്കല്‍
48. ദാവീദിന്റെ കിന്നരം: ഫാ. ജോണ്‍സണ്‍ കൈമലയില്‍
49. കമ്പിളിക്കണ്ടത്തെ കല്‍ഭരണികള്‍: ബാബു എബ്രഹാം
50. അച്ചടി, മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍: ഡോ.എം.വി തോമസ്
51. ഒരുപിടി ഉപ്പ്: എന്‍. പ്രഭാകരന്‍
52. ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി: ടി.ഡി രാമകൃഷ്ണന്‍
53. എബ്രഹാമിന്റെ അഞ്ചാം സുവിശേഷം: ഷാജി എബ്രഹാം
54. മഹാപുരുഷ മണ്ണിന ഗുണ: വെങ്കിടേഷ് രാമകൃഷ്ണന്‍
55. മറക്കാത്ത അനുഭവങ്ങള്‍: സി. അച്യുതമേനോന്‍
56. മാധവിക്കുട്ടി- കടലിന്റെ നിറങ്ങള്‍: ഡോ. കെ. ആശ.
57. ബാപ്പുവിന്റെ സ്വന്തം എസ്തര്‍: എം.ജി രാധാകൃഷ്ണന്‍
58. പൊയില്‍: ദിവ്യലക്ഷ്മി
59. മണ്ടേലയോടൊപ്പം പോരാടിയ രണ്ട് മലയാളികള്‍: ജി.ഷഹീദ്
60. ഗാന്ധി കൃഷ്ണന്‍: ഡി.ഡി നവീന്‍കുമാര്

Photo

Latest News

 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
February 12, 2026
 ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
February 12, 2026