l o a d i n g

ഗൾഫ്

ദമ്മാം പ്രവാസി വെല്‍ഫെയര്‍ റീജണല്‍ കമ്മിറ്റി ഉപന്യാസ മത്സര വിജയികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 24, 2025

ദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജണല്‍ കമ്മിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. പ്രവാസ ജീവിതത്തിന്റെ വ്യത്യസ്ത അനുഭവങ്ങളും ഓണക്കാലത്തിന്റെ സാംസ്‌കാരിക പൈതൃകവും, അനുഭവങ്ങളുടെ വെളിച്ചത്തില്‍ സമന്വയിപ്പിച്ച കൃതികളാണ് മത്സരത്തിന് ലഭിച്ചതില്‍ അധികവും. ഗള്‍ഫ് മണലാരണ്യത്തില്‍ നിന്നും നാടിനേയും, ഓണത്തെയും, പഴയ ഓണക്കാല അനുഭവങ്ങളേയും ഹൃദയത്തിലേറ്റി എഴുതിയ രചനകളില്‍ നിന്നും വിജയികളെ തിരഞ്ഞെടുക്കുക എന്നത് എളുപ്പമായിരുന്നില്ല.

ഭാഷയുടെ ലാളിത്യവും, രചനയുടെ ഘടനയും, സാഹിത്യ പരമായ അവതരണങ്ങളും കൊണ്ട് മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കൃതികളും പ്രശംസക്ക് അര്‍ഹമായതാണെന്ന് ജഡ്ജിങ് കമ്മിറ്റി അറിയിച്ചു.

വിജയികള്‍: ഒന്നാം സ്ഥാനം: സാബു മേലതില്‍, അല്‍ ഖോബാര്‍. 'കണ്ണനോണം; കലയോണം''. ഓണക്കാലത്തിന്റെ ഭാവനാത്മകതയെ അനുഭവവുമായി സമന്വയിപ്പിച്ച് സാഹിത്യത്തിന്റെ കണ്ണിലൂടെ പുനര്‍സൃഷ്ട്ടിച്ച വ്യത്യസ്തമായ അവതരണമാണ് ഈ രചനയെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.

രണ്ടാം സ്ഥാനം: നൈസി സജാദ്, റിയാദ് 'ഓര്‍മ്മകളിലെ ഓണക്കാലം''. ബാല്യത്തിന്റെ മിഴിവും നാടോടി ഓണത്തിന്റെ ഓര്‍മ്മകളും കോര്‍ത്തിണക്കിയ ഹൃദയസ്പര്‍ശിയായ രചന.

മൂന്നാം സ്ഥാനം: അശ്വതി സുരേന്ദ്രന്‍ 'മണലാരണ്യത്തിലെ ഗൃഹാതുരത''. പ്രവാസ മണല്‍പ്പരപ്പില്‍ നിന്നും ജന്മനാടിന്റെ മിഴിവ് തേടുന്ന രചന മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മത്സരത്തില്‍ പങ്കെടുത്ത എല്ലാ എഴുത്തുകാരെയും റീജണല്‍ കമ്മിറ്റി അഭിനന്ദനം അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ സാഹിത്യ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഇനിയും ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജണല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷാദ് അലി കണ്ണൂര്‍ പറഞ്ഞു.

ഉപന്യാസ മത്സര വിഭാഗം കണ്‍വീനര്‍ സഈദ് ഹമദാനിയും, മലയാള അധ്യാപിക ഷെജില ജോഷിയുമായിരുന്നു മൂല്യ നിര്‍ണ്ണയ വിഭാഗത്തില്‍ ഉണ്ടായിരുന്നത്. ബിജു പൂതക്കുളം , ജോഷി ബാഷ, സുബൈര്‍ പുല്ലാളൂര്‍, ശരീഫ് കൊച്ചി, മെഹബൂബ്, അബ്ദുല്ല എന്നിവര്‍ മത്സര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ: സാബു മേലതില്‍, നൈസി സജാദ്, അശ്വതി സുരേന്ദ്രന്‍.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026