l o a d i n g

ഗൾഫ്

സ്വപ്‌നസാഫല്യത്തിന്റെ നിമിഷം, പുണ്യഭൂമിയെ സ്പര്‍ശിച്ച് ഈ തീര്‍ഥാടകര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 24, 2025

മദീന: ഒരിക്കലും സഫലമാകില്ലെന്ന കരുതിയ സ്വപ്‌നം യാഥാര്‍ഥ്യമാകുമ്പോള്‍ അവരുടെ കണ്ണുകളില്‍ തിളക്കം, ഒപ്പം സ്വപ്‌ന സാക്ഷാത്കാരത്തിന് ഒപ്പം നിന്ന ദമാം കെ.എം.സി.സിയോട് തീരാത്ത നന്ദിയും.

ദമാം കെ.എം.സി.സി.യുടെ 'മെഴ്സി വിഷന്‍' പദ്ധതിയുടെ ഭാഗമായി ഉംറ നിര്‍വ്വഹിക്കാനെത്തിയ ഭിന്നശേഷിക്കാരായ തീര്‍ഥാടകര്‍, പുണ്യഭൂമിയെ സ്പര്‍ശിച്ചപ്പോള്‍ വികാരാധീനരായി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ മദീന വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന സംഘത്തെ കെ.എം.സി.സി. പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ച് താമസിക്കാന്‍ ഏര്‍പ്പെടുത്തിയ ഹോട്ടലുകളിലേക്ക് കൊണ്ടുപോയി. ഈത്തപ്പഴവും, മധുരപലഹാരങ്ങളും പൂക്കളും നല്‍കിയാണ് ഊഷ്മളമായ വരവേല്‍പ്പ് നല്‍കിയത്.
സഹായങ്ങള്‍ക്കും പരിചരണങ്ങള്‍ക്കുമായി മദീന കെ.എം.സി.സി. വനിതാ വിംഗ് വളണ്ടിയര്‍മാരും സജീവമായി രംഗത്തുണ്ടായിരുന്നു. അടുത്ത മൂന്ന് ദിവസം തീര്‍ത്ഥാടകര്‍ പ്രവാചകന്റെ പള്ളിയിലും മദീന നഗരിയിലെ പ്രധാന സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തും. പിന്നീട് ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പോകും.

മദീന കെ.എം.സി.സി. സെക്രട്ടറി അഷ്റഫ് അഴിഞ്ഞിലം, ട്രഷറര്‍ നഫ്‌സല്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026