l o a d i n g

ഗൾഫ്

നിയമം ലംഘിച്ച് പരസ്യം നല്‍കി, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കെതിരെ സൗദിയില്‍ നടപടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 24, 2025

റിയാദ്: ധനസമാഹരണ സമ്പ്രദായത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന പരസ്യങ്ങള്‍ പ്രോത്സാഹിപ്പിച്ചു എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ നടപടി. നാഷനല്‍ സെന്റര്‍ ഫോര്‍ ദ ഡവലപ്‌മെന്റ് ഓഫ് നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ആണ് നടപടി സ്വീകരിച്ചത്. ഇവരെ വിളിച്ചുവരുത്തി
മൊഴി രേഖപ്പെടുത്തി. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്ക് പരസ്യം നല്‍കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്ന വ്യവസ്ഥ ധനസമാഹരണ സംവിധാനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

നിയമപരമായ ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്രം വ്യക്തികളെയും ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വീണ്ടും ഓര്‍മ്മിപ്പിച്ചു. ഈ മേഖലയുടെ വികസനത്തിനും ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി സാമൂഹികവും സാമ്പത്തികവുമായ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനും വ്യക്തികളും സ്ഥാപനങ്ങളുമായുള്ള സഹകരണം അനിവാര്യമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

വിവിധ സിവില്‍ സൊസൈറ്റി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയും വ്യക്തികള്‍ക്കെതിരെയും നടപടികളെടുത്തിട്ടുണ്ട്.
397 സിവില്‍ സൊസൈറ്റി സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും 3 സിവില്‍ സൊസൈറ്റി സംഘടനകളുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരെ പിരിച്ചുവിടുകയും ചെയ്തു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026