l o a d i n g

ഗൾഫ്

സൗദി മലയാളി സമാജം അഞ്ചാമത് 'പ്രവാസമുദ്ര' പുരസ്‌കാരം ഡോ: പോള്‍ സക്കറിയക്ക് സമ്മാനിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 24, 2025

ദമ്മാം: പ്രവാസത്തെ അടയാളപ്പെടുത്തുന്ന സാഹിത്യ കലാ പ്രവര്‍ത്തനങ്ങള്‍ക്കായ് സൗദി മലയാളി സമാജം ഏര്‍പ്പെടുത്തിയ അഞ്ചാമത് പ്രവാസമുദ്ര പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും, ചെറുകഥാ കൃത്തുമായ ഡോ: പോള്‍ സക്കറിയക്ക് സമ്മനിച്ചു. സൗദിയില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയില്‍ പ്രശസ്ത സാഹിത്യകാരന്‍ പെരുമാള്‍ മുരുകനാണ് അവാര്‍ഡ് സമ്മാനിച്ചത്. 50000 രൂപയും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം, എഴുത്തുകാരായ ജമാല്‍ കൊച്ചങ്ങാടി, സി.പി സെയ്തലവി, നദീം നൗഷാദ്, എന്നിവരടങ്ങുന്ന ജൂറിയാണ് പോള്‍ സകറിയയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 18 വര്‍ഷം മുമ്പ് സൗദി സന്ദര്‍ശിച്ച് അദ്ദേഹമെഴുതിയ 'നബിയുടെ നാട്ടില്‍' എന്ന പുസ്തകത്തിന് പ്രത്യേകമായും,പ്രവാസ ജീവതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പകര്‍ത്തിയ യാത്രാ വിവരണ ഗ്രന്ഥങ്ങള്‍ പരിഗണിച്ചുമാണ് സക്കറിയക്ക് അവാര്‍ഡ് സമ്മാനിച്ചത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ സൗദി മലയാളി സമാജം സമ്മാനിക്കുന്ന പ്രവാസമുദ്ര പുരസ്‌കാരത്തിന് എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍, കെ.പി രാമനുണ്ണി, 'പത്തേമാരി'യുടെ സംവിധായകന്‍ സലീം അഹമ്മദ്, എം. മുകുന്ദന്‍ എന്നിവരാണ് നേരത്തെ അര്‍ഹരായിട്ടുള്ളത്.

ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് താന്‍ കണ്ട സൗദിയെക്കുറിച്ച് വരച്ചിട്ട വാക്കുകള്‍ സൗദിയില്‍ പുലര്‍ന്ന യാഥാര്‍ത്ഥ്യം കണ്ട് താന്‍ വിസ്മയിച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും, അത് ഉപയോഗപ്പെടുത്തുകയും ചെയ്യാന്‍ ഈ രാജ്യത്തിന് കഴിഞ്ഞിരിക്കുന്നു. സൗദിയുടെ ഉള്ളറകളിലുടെ താന്‍ നടത്തിയ യാത്രയുടെ നിറവുകളാണ് നബിയുടെ നാട്ടില്‍ എന്ന പുസ്തകം. അത് ഇതേ മണ്ണിലെ സാഹിത്യ കൂട്ടായ്മയിലുടെ പുരസ്‌കൃതമാകുന്ന സന്തോഷം ഏറെയുണ്ടെന്നും അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഡോ: പോള്‍ സക്കറിയ പറഞ്ഞു.

ചടങ്ങില്‍ സൗദി മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അദ്ധ്യക്ഷനായിരുന്നു. പെരുമാള്‍ മുരുകന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാലിക് മഖ്ബൂല്‍ അവാര്‍ഡ് പരിചയപ്പെടുത്തി. എഴുത്തുകാരായ രാജശ്രീ, അഖില്‍ പി ധര്‍മ്മജന്‍, റഹ്‌മാന്‍ കിടങ്ങയം,ഷെമി, സജി മാര്‍ക്കോസ്, ജലീലിയോ, സിമി സീതി, ഫെബിന സമാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഡോ: സിന്ധു ബിനു സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു. കല്ല്യാണി ബിനു പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഡോ: അജി വര്‍ഗ്ഗീസ്, നവ്യ ടീച്ചര്‍ എന്നിവര്‍ അവതാരകരായിരുന്നു.

പടം: സൗദി മലയാളി സമാജം പ്രവാസമുദ്ര പുരസ്‌കാരം ഡോ: പോള്‍ സക്കറിയ പെരുമാള്‍ മുരുകനില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026