l o a d i n g

ഗൾഫ്

കുവൈത്തില്‍ താമസ നിയമത്തില്‍ മാറ്റം, അഞ്ചു സാഹചര്യങ്ങളില്‍ വിസിറ്റിങ് വിസ ഇനി താമസ വിസയാക്കാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 23, 2025

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 16 പ്രകാരം, അഞ്ച് പ്രത്യേക സാഹചര്യങ്ങളില്‍ സന്ദര്‍ശന വിസ (Visit Visa) താമസ വിസയാക്കി ( റെസിഡന്‍സി പെര്‍മിറ്റ്) ആക്കി മാറ്റാന്‍ അനുമതി നല്‍കി അധികൃതര്‍ ഉത്തരവിറക്കി. ഇതിനുള്ള മാനദണ്ഡങ്ങളനുസരിച്ച് മന്ത്രാലയങ്ങളുടെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ ക്ഷണപ്രകാരം സര്‍ക്കാര്‍, പൊതുമേഖല ജോലിക്ക് എത്തുന്നവര്‍ക്ക് വിസ മാറ്റാനാവും. യൂണിവേഴ്‌സിറ്റി ബിരുദമോ സാങ്കേതിക യോഗ്യതയോ ഉണ്ടായിരിക്കണമെന്നതാണ് നിബന്ധന. കൂടാതെ റെസിഡന്‍സി അഫയേഴ്‌സ് ഡയറക്ടര്‍ ജനറലിന്റെ അനുമതിയും ആവശ്യമാണ്.

ഗാര്‍ഹിക ജോലികള്‍ക്കായി എത്തുന്നവര്‍ക്കും സന്ദര്‍ശന വിസ താമസ വിസയായി മാറ്റാം. കുവൈത്തില്‍ നിയമപരമായി താമസിക്കുന്നവരുടെ കുടുംബാംഗങ്ങളെ കാണാനോ ടൂറിസം ആവശ്യത്തിനോ എത്തുന്ന കുടുംബാംഗങ്ങള്‍ക്കും v(Family Reunion) വിസ സ്റ്റാറ്റസ് മാറ്റാന്‍ സാധിക്കും. വര്‍ക്ക് എന്‍ട്രി വിസയില്‍ എത്തി താമസ നടപടികള്‍ ആരംഭിച്ച ശേഷം, ഒരു മാസത്തില്‍ കവിയാതെ രാജ്യം വിട്ടുനില്‍ക്കുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തവര്‍ക്കും റെസിഡന്‍സി അഫയേഴ്‌സ് ഡയറക്ടര്‍ ജനറലിന്റെ വിവേചനാധികാരത്തില്‍ പ്രത്യേകമായി പരിഗണിക്കപ്പെടുന്നവര്‍ക്കും വിസ മാറ്റത്തിനു സാധിക്കും.

രാജ്യത്തെ കുടിയേറ്റ നയങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ, യോഗ്യരായ സന്ദര്‍ശകര്‍ക്ക് നിയമപരമായ താമസം ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് തൊഴില്‍-സാമൂഹിക മേഖലകളിലേക്കുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026