l o a d i n g

ഗൾഫ്

ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബ് ' പബ്ലിക്‌സ് ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്ടെസ്റ്റ് വിജയികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 22, 2025

റിയാദ്: ഇസ്ലാമിക രംഗത്ത് പ്രബുദ്ധരായ പ്രബോധകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ് ദി ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് സംഘടിപ്പിച്ച പബ്ലിക്‌സിന് വേണ്ടിയുള്ള ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. ഓരോ വര്‍ഷവും മൂന്നു മത്സരങ്ങള്‍ വീതമാണ് സംഘടിപ്പിക്കുന്നത്. ക്ലബ്ബിലെ മാസ്റ്റേഴ്‌സിന് മാത്രമായി ഇവാലുവേഷന്‍ കോണ്ടസ്റ്റും ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്ടസ്റ്റും ആണ് അത്. അതു രണ്ടും നടന്നു കഴിഞ്ഞു. തുടര്‍ന്നാണ് പബ്ലിക്‌സിന് വേണ്ടി ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്ടസ്റ്റ് നടത്തിയത്.

50 പേരോളം രജിസ്റ്റര്‍ ചെയ്തു എങ്കിലും 17 പേര്‍ മാത്രമാണ് പങ്കെടുത്തത്. ഇപ്രാവശ്യം സൂറത്ത് മുര്‍സലാത്തിലെ ആവര്‍ത്തിച്ചു വരുന്ന വചനമായ വയ് ലിന്‍ യൗമഇ ദില്‍ മുഖദ്ദിബീന്‍ എന്ന ആയത്തിനെ തദബ്ബൂര്‍ ചെയ്തു സംസാരിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. പ്രസംഗം അവതരിപ്പിച്ച 17 പേരും നല്ല രീതിയിലുള്ള പ്രകടനമാണ് കാഴ്ചവച്ചത് എന്ന് ജഡ്ജിങ് പാനലില്‍ ഉള്ളവര്‍ ഒന്നടങ്കം പറഞ്ഞു. അതുകൊണ്ടുതന്നെ വിജയികളെ കണ്ടെത്തുക എന്നുള്ളത് വളരെ ശ്രമകരമായ കാര്യമായിരുന്നു. നവംബര്‍ 20ന് നടന്ന ഒമ്പതാമത്തെ ക്ലബ്ബായ തൃശ്ശൂര്‍ ക്ലബ്ബിന്റെ ന്റെ 156 ാമത്തെ ലൈവ് മീറ്റിംഗില്‍ ക്ലബ് ചെയര്‍മാനും കോര്‍ഡിനേറ്റവുമായ അബ്ദു നസീറിന്റെ ഭാര്യ മറിയം ബീവി ആണ് വിജയികളെ പ്രഖ്യാപിച്ചത്.

ചെസ്റ്റ് നമ്പര്‍ 141 ഷാനവാസ് ഒന്നാം സ്ഥാനവും ചെസ്റ്റ് നമ്പര്‍ 123 അന്‍ഷിത രണ്ടാം സ്ഥാനവും ചെസ്റ്റ് നമ്പര്‍ 107 ഫാസില നിയാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിന്നേഴ്‌സിനുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും ജനുവരി 10ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്ലബ്ബിന്റെ ആറാമത് ആനുവല്‍ കോണ്‍ഫറന്‍സില്‍ വച്ച് കൈമാറുമെന്ന് ഇവന്റ് ചെയര്‍ ആയി വന്ന നദീറ ഹാരിസ് കോട്ടയം അറിയിച്ചു. പ്രോത്സാഹനം എന്ന നിലയില്‍ ഒന്നാം സ്ഥാനത്തിന് 1000 രൂപയും, രണ്ടാം സ്ഥാനത്തിന് 750 രൂപയും, മൂന്നാം സ്ഥാനത്തിന് 500 രൂപയും നല്‍കുകയുണ്ടായി. ഇവര്‍ക്കുള്ള ക്യാഷ് പ്രൈസ് നല്‍കിയത് ക്ലബ്ബില്‍ നിന്നുള്ള മാസ്റ്റേഴ്‌സ് തന്നെയായിരുന്നു. ക്ലബ് നമ്പര്‍ 11 പാലക്കാട്ടിലെ സുലൈഖ, ക്ലബ് നമ്പര്‍ 15 ഇടുക്കിയിലെ അനീസ ഷെഫീഖ്, ക്ലബ് നമ്പര്‍ ഏഴ് കൊല്ലത്തിന്റെ ഷെറിന്‍ ഫാത്തിമ എന്നിവര്‍ യഥാക്രമം ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

ഈ ഇന്റര്‍നാഷണല്‍ സ്പീച്ച് കണ്ടസ്റ്റ് കൊണ്ട് ലക്ഷ്യം വെക്കുന്നത്, മത്സരത്തിന് പേര് തരികയും വീഡിയോ തയ്യാറാക്കാനുള്ള പരിചയക്കുറവുകൊണ്ട് അതിനു സാധിക്കാതെയും വന്ന ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രസംഗ പരിശീലനം ആരംഭിക്കുക എന്നുള്ളതാണ്. അങ്ങനെ തുടങ്ങിയ ക്ലബ്ബുകള്‍ ആണ് പലതും. ഇന്നിപ്പോള്‍ ഇതില്‍ മത്സരിച്ചവരെയും മത്സരിക്കാന്‍ സാധിക്കാതെ മാറി നിന്നവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് അബുദാബി എന്ന പേരില്‍ ക്ലബ് നമ്പര്‍ 21 ആരംഭിക്കുകയാണ്, എന്ന് ന്യൂ ക്ലബ് ഓപ്പറേഷന്‍ ഡയറക്ടര്‍ നഈമ ഷാര്‍ജ പറഞ്ഞു.

അടുക്കളയില്‍ മാത്രം ഒതുങ്ങി കഴിയേണ്ടിയിരുന്ന ഒരു സ്ത്രീ സമൂഹത്തെ പ്രബോധന രംഗത്തേക്ക് കൊണ്ടുവരാന്‍ സാധിച്ചു എന്നുള്ളത് വലിയൊരു നേട്ടമായി കണക്കാക്കുന്നു എന്ന് ഗ്ലോബല്‍ ഡയറക്ടര്‍ ലൈലാ വണ്ടൂര്‍ അഭിപ്രായപ്പെട്ടു. ഒന്നു കഴിഞ്ഞാല്‍ മറ്റൊന്നിലേക്ക് പ്രവേശിക്കുക എന്നുള്ളതാണ് ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ഒരു രീതി. അതുകൊണ്ട് തന്നെ ഒരു മിനിറ്റ് കൊണ്ട് ഒരു ഖുര്‍ആനിക സന്ദേശം എത്തിക്കുന്ന വണ്‍ മിനിറ്റ് പ്ലീസ് പ്രോഗ്രാം മത്സര രംഗത്തേക്ക് ഇറങ്ങുകയാണ്. ഇതിലൂടെ ലഭ്യമാകുന്ന വീഡിയോകള്‍ യൂട്യൂബിലൂടെ പോസ്റ്റ് ചെയ്യുകയും ഏറ്റവും കൂടുതല്‍ റീച്ച് കിട്ടുന്ന വീഡിയോകള്‍ തെരഞ്ഞെടുത്ത് സമ്മാനം നല്‍കുന്നതുമാണ്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ചീഫ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ യാക്കൂബ് എളമരവും ഡയറക്ടര്‍ സഫിയ സുബൈറുമാണ്.

ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിലെ എല്ലാ പരിപാടികളും തികച്ചും സൗജന്യമാണ് എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ആര്‍ക്കും എപ്പോഴും ഇതില്‍ ജോയിന്‍ ചെയ്യാവുന്ന രീതിയിലാണ് സംവിധാനിച്ചിട്ടുള്ളത്. ഈ നമ്പറില്‍ കോണ്‍ടാക്ട് ചെയ്താല്‍ മാത്രം മതി 9847215565.

Latest News

 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026